തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള പ്രീമിയം തുകയായ 61.14 കോടി രൂപ സർക്കാർ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.
മെഡിസെപ്പ് രണ്ടാംഘട്ട പദ്ധതി ജനുവരി ഒന്നുമുതൽ തീരുമാനിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. രണ്ടാംഘട്ട പദ്ധതിയുടെ സാങ്കേതിക നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ഒന്നാംഘട്ട പദ്ധതി ഒരു മാസംകൂടി നീട്ടിയത്. അതിനാൽ രണ്ടാം ഘട്ട പദ്ധതിയിലെ പുതുക്കിയ പ്രീമിയം തുക ജനുവരിയിൽ വിതരണം ചെയ്യുന്ന ശമ്പളത്തിൽനിന്ന് പിടിക്കേണ്ടതില്ലെന്ന് ഡി.ഡി.ഒമാർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ഏതെങ്കിലും സാഹചര്യത്തിൽ പ്രീമിയം പിടിക്കപ്പെട്ടാൽ, അത് പിന്നീടുള്ള പ്രീമിയം ഗഡുക്കളിൽ കുറച്ചു നൽകണമെന്ന് നിർദേശിച്ചും ധനകാര്യ വകുപ്പ് ഉത്തരവിറക്കി.
SUMMARY: Medisep Phase 1 extended until January 31














