ബെംഗളൂരു: 23-ാമത് ചിത്രസന്തേ കുമാര കൃപ റോഡിലെ കർണാടക ചിത്രകലാപരിഷത്തിൽ ഞായറാഴ്ച നടക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. രാത്രി 9 വരെ നീളുന്ന പ്രദർശനത്തിൽ കേരളമടക്കമുള്ള 22 സംസ്ഥാനങ്ങളിൽ നിന്നായി 1,500 ചിത്രകാരന്മാർ പങ്കെടുക്കും.
പ്രദർശനത്തിനൊപ്പം ചിത്രങ്ങളുടെ വിൽപ്പനയും ഉണ്ടാകും. പരിസ്ഥിതിയുമായി ബന്ധപ്പെട്ടാണ് ഇത്തവണത്തെ ചിത്രസന്തേയുടെ വിഷയം. കഴിഞ്ഞവർഷം അഞ്ചുലക്ഷംപേരായിരുന്നു ചിത്രസന്തേ കാണാനെത്തിയത്.
പ്രദർശനം കാണാൻ എത്തുന്നവർക്കായി മജസ്റ്റിക്, വിധാൻ സൗധ, മന്ത്രിമാള്‍ മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും ശിവാനന്ദ സർക്കിളിലേക്ക് ബിഎംടിസി ഫീഡർ ബസ് സർവീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
SUMMARY: 23rd Chitrasante today; 1,500 painters from 22 states including Kerala will participate














