ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് മൊബൈൽ ഫോണുകളും ആറ് സിംകാർഡുകളും ഒരു ഫോൺ ചാർജറും ഒരു ഇയർഫോണും പിടിച്ചെടുത്തു. ‘ജയിൽ പരിഷ്കരണ ബോധവൽക്കരണ കാമ്പെയ്‌നിന്റെ’ ഭാഗമായി ജയിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ഫോൺ ഉപയോഗിച്ചുവന്നവരെയും ഇവ ജയിലിനകത്ത് എത്തിച്ചവരെയും കേസിൽ ഉൾപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
സംസ്ഥാനത്തെ ഏറ്റവും വലിയ ജയിലാണ് പരപ്പന അഗ്രഹാരയിലെത്. ഇതുവരെ നടത്തിയ പരിശോധനകളില്‍ 126 മൊബൈൽ ഫോണുകൾ, 98 സിം കാർഡുകൾ, 18 മൂർച്ചയുള്ള വസ്തുക്കൾ, മറ്റ് നിരോധിത വസ്തുക്കൾ എന്നിവ അധികൃതർ കണ്ടെടുത്തിട്ടുണ്ട്.
SUMMARY: Inspection in Parapana Agrahara Jail; Mobile phones and SIM cards were recovered














