‘ഇനിയും അതിജീവിതകളുണ്ട്, അവര്‍ മുന്നോട്ട് വരണം; രാഹുലിന്റെ അറസ്റ്റില്‍ പ്രതികരിച്ച്‌ റിനി ആന്‍ ജോര്‍ജ്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ മൂന്നാമത്തെ ലൈംഗിക പീഡനപരാതിയില്‍ പ്രതികരിച്ച്‌ നടി റിനി ആൻ ജോർജ്. കേസ് രാഷ്ട്രീയപ്രേരിതമല്ലെന്നും ഇനിയും അതിജീവിതകളുണ്ടെന്നും നടി വ്യക്തമാക്കി. രാഹുല്‍ അധികാര സ്ഥാനത്ത് തുടരരുതെന്നും പരാതിക്കാരിക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും റിനി ഇന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളോട് പറഞ്ഞു.

‘ഇത്രയധികം സൈബർ അറ്റാക്ക് നേരിടുന്ന വിഷയമായിട്ടും ധൈര്യത്തോടെ മുന്നോട്ട് വന്നതില്‍ പെണ്‍കുട്ടിക്ക് അഭിനന്ദനം അറിയിക്കുന്നു. രാഷ്ട്രീയ പ്രേരിതമായ കേസല്ലെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. മൂന്നാമത്തെ പരാതി വന്നിരിക്കുന്ന സാഹചര്യം നമുക്കറിയാം. ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ പാർട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടിരിക്കുന്ന വ്യക്തിയാണ്.

സ്ത്രീകള്‍ അവരുടെ പ്രശ്നങ്ങള്‍ പൊതുമദ്ധ്യത്തില്‍ ഉന്നയിച്ച വിഷയം കൂടിയാണിത്. ഒന്നോ രണ്ടോ മൂന്നോ അതിജീവിതകള്‍ മാത്രമല്ല, ഇനിയും അതിജീവിതകളുണ്ട്, അവർ ധൈര്യപൂർവം മുന്നോട്ട് വരണം. ഇനിയും മറഞ്ഞിരിക്കരുത്. നിങ്ങളുടെ നീതി നിങ്ങള്‍ തന്നെ കണ്ടെത്തണം. ജനങ്ങള്‍ വിശ്വസിക്കുന്ന ആളുകള്‍ അധികാര സ്ഥാനങ്ങളിലിരുന്ന് എന്താണ് ചെയ്യുന്നതെന്ന് നമ്മള്‍ ചിന്തിക്കണം. ഇത്തരത്തിലുള്ളവർ എംഎല്‍എ സ്ഥാനങ്ങളില്‍ ഇരിക്കാൻ യോഗ്യരാണോ എന്ന കാര്യം പ്രബുദ്ധ സമൂഹം ആലോചിക്കേണ്ടിയിരിക്കുന്നു’- റിനി പറഞ്ഞു.

അതേസമയം, മൂന്നാമത്തെ ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ രാഹുലിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷമാണ് റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്കാണ് പത്തനംതിട്ടാ ജില്ലാ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്. മാവേലിക്കര സ്പെഷ്യല്‍ ജയിലിലേക്കാണ് മാറ്റുന്നത്.

SUMMARY: ‘There are still survivors, they should come forward’; Rini Ann George reacts to Rahul’s arrest

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡൽഹിയിലെ മാർച്ചിനെതിരായ പോലീസ് നടപടി; ഫ്രീഡം പാർക്കിൽ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ

ബെംഗളൂരു: ഡൽഹിയിൽ നടന്ന നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട പ്രതിഷേധ മാർച്ചിനെതിരായ...

നീറ്റ് ചോർച്ച: നിരാഹാര സമരം അവസാനിപ്പിക്കാന്‍ വീണ്ടും ഉപാധികള്‍ വെച്ച് സോനം വാങ്ചുക്ക്

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കായി നടത്തുന്ന നിരാഹാര സമരം...

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരുക്ക്, ഷൂട്ടിങ് താൽക്കാലികമായി നിർത്തിവെച്ചു

ഹൈദരാബാദ്: കാക്കിനടയിൽ തന്റെ പുതിയ ചിത്രമായ NBK111ന്റെ ചിത്രീകരണത്തിനിടെ തെലുങ്ക് നടൻ...

സ്ത്രീകൾക്ക് മാത്രമായി രാത്രികാല ‘പിങ്ക് ബസ്’ സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി; ആദ്യ സർവീസ് നാളെ മുതൽ

തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കു പിന്നാലെ സ്ത്രീകള്‍ക്കു മാത്രമായി പിങ്ക്...

10 വർഷത്തിനിടെ 152 ചോർച്ചകൾ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്...

നടപ്പാത ഒഴിപ്പിക്കൽ നടപടിക്കിടെ സർക്കാർ ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം; 10 പേർ അറസ്റ്റിൽ

ബെംഗളൂരു: ശിവാജിനഗർ നടപ്പാത ഒഴിപ്പിക്കൽ നടപടിക്കിടെ സർക്കാർ ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം; 10...

രാഹുൽ ഗാന്ധിക്കെതിരായ കയ്യേറ്റം; നാളെ കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ...

14കാരിയെ ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയി മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു; സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ദേവനാഹള്ളിയിൽ പതിനാലുകാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. പെൺകുട്ടിയെ നിർബന്ധിച്ച്...

Related Articles

Popular Categories