Friday, January 16, 2026
27 C
Bengaluru

ക്ഷേത്രത്തിലേക്ക് പോയ ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടിക്കടുത്ത കുവെട്ട് ഗ്രാമത്തില്‍ ക്ഷേത്രദർശനത്തിനായി പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങിയ സ്കൂൾ വിദ്യാർഥിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. തലക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് സംഭവം ആസൂത്രിത കൊലപാതകമെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഗെരുക്കാട്ടെ ഗവ. ഹൈസ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയും ഗെരുക്കാട്ടെ ബാരമേലു സുബ്രഹ്മണ്യ നായിക്കിന്റെ മകനുമായ സുമന്താണ് (15) ബുധനാഴ്ച മരിച്ചത്. ധനുമാസത്തിലെ പ്രത്യേക ആചാരങ്ങളുടെ ഭാഗമായി എല്ലാ ദിവസവും അതിരാവിലെ ഉണർന്ന് സുമന്ത് നാലയിലെ ദുർഗാപരമേശ്വരി ക്ഷേത്രം പതിവായി സന്ദർശിച്ചിരുന്നു. ധനുസംക്രമണത്തിന്റെ അവസാന ദിവസമായ ബുധനാഴ്ച ക്ഷേത്രത്തിൽ പോകാൻ പുലർച്ചെ നാലരയോടെ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിൽ ഏകദേശം 500 മീറ്റർ അകലെയുള്ള കുളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കുട്ടിയെ പുള്ളിപ്പുലി വലിച്ചിഴച്ചതായിരിക്കാമെന്നാണ് ആദ്യം പ്രചരിച്ചത്. ബെൽത്തങ്ങാടി അഗ്‌നിശമന സേനയും അടിയന്തര സേവന ഉദ്യോഗസ്ഥരും അടുത്തുള്ള തടാകത്തിൽ നടത്തിയ തിരച്ചിലിലാണ് സുമന്തിന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ കണ്ട മുറിവുകളുടെ പാടുകൾ കുളത്തിൽ വീണപ്പോൾ സംഭവിച്ചതാവാം എന്നായിരുന്നു സംശയം. എന്നാൽ, മംഗളൂരു ജില്ലാ വെൻലോക്ക് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിൽ കാര്യങ്ങൾ വ്യക്തമായി. മൂർച്ചയുള്ള ആയുധമോ മറ്റേതെങ്കിലും വസ്തുവോ ഉപയോഗിച്ച് തലയിൽ മൂന്ന് ഗുരുതരമായ പ്രഹരങ്ങൾ ഏറ്റതായി കണ്ടെത്തി. ശക്തമായ അടിയിൽ തലയോട്ടി തകർന്നിട്ടുണ്ട്. സുമന്തിനെ തലയിൽ അടിക്കുകയും തുടർന്ന് തടാകത്തിലേക്ക് കൊണ്ടുപോകുകയും അർദ്ധബോധാവസ്ഥയിൽ വെള്ളത്തിലേക്ക് തള്ളുകയും ചെയ്തതായാണ് സംശയിക്കുന്നത്. മൃതദേഹം കണ്ടെത്തിയ സമയത്ത് സുമന്തിൻ്റെ ചെരിപ്പുകൾ കാലുകളിൽ തന്നെ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്. സംഭവത്തിൽ അന്വേഷണത്തിനായി ബെൽത്തങ്ങാടി ഡിവൈ എസ് പിയുടെ നേതൃത്വത്തിൽ നാല് പ്രത്യേക സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്. കുട്ടിയുടെ മരണം പുലിയുടെ ആക്രമണത്തിലാകാമെന്ന് പ്രചരിപ്പിച്ചവരെയും പോലീസ് തിരയുന്നുണ്ട്.
SUMMARY: The postmortem report says that the death of the 9th class student who went to the temple was a murder

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഗൗരി ലങ്കേഷ് വധക്കേസ് പ്രതിക്ക് തിരഞ്ഞെടുപ്പില്‍ മിന്നും ജയം

ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിയായ ശ്രീകാന്ത് പങ്കാർക്കർ മഹാരാഷ്ട്രയിലെ...

അതിജീവിതയെ അധിക്ഷേപിച്ച്‌ ഫേസ്ബുക്ക് പോസ്റ്റ്; രഞ്ജിത പുളിക്കൻ അറസ്റ്റില്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍...

ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് പായ വിരിച്ച്‌ കിടന്നുറങ്ങി; യുവാവ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാൻ ഇട്ട് കിടന്ന് ഉറങ്ങിയ ആള്‍...

മലപ്പുറത്ത് 16കാരി കൊല്ലപ്പെട്ട നിലയില്‍; പ്രായപൂര്‍ത്തിയാകാത്ത ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

മലപ്പുറം: മലപ്പുറം തൊടിയ പുലത്ത് 16 കാരിയായ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍...

എം.ആര്‍. അജിത് കുമാറിനെതിരെ എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ; പരാതി മന്ത്രിക്ക് നല്‍കും

തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാറിനെതിരേ ഉദ്യോഗസ്ഥ സംഘടന. നയപരമല്ലാത്ത...

Topics

ജാലഹള്ളി സെന്റ് തോമസ് ഫൊറോന പള്ളി തിരുനാളിന് ഇന്ന് തുടക്കം

ബെംഗളൂരു: ജാലഹള്ളി സെന്റ് തോമസ് ഫൊറോന പള്ളി തിരുനാളിന് ഇന്ന് കൊടിയേറും....

കാര്‍ സൈലന്‍സറില്‍ മോഡിഫിക്കേഷന്‍ നടത്തി; മലയാളി വിദ്യാര്‍ഥിക്ക് 1.11 ലക്ഷം പിഴ

ബെംഗളൂരു: കാര്‍ സൈലന്‍സറില്‍ അമിതശബ്ദമുണ്ടാക്കുന്ന വിധത്തില്‍ മോഡിഫിക്കേഷന്‍ വരുത്തിയതിന് മലയാളി വിദ്യാര്‍ഥിക്ക്...

വൈബ്രൻ്റ് ഹ്യൂസ്; മലയാളി ചിത്രകാരന്മാരുടെ ചുമർചിത്രപ്രദർശനം 21 മുതല്‍

ബെംഗളൂരു: കർണാടക ചിത്രകലാപരിഷത്ത് ഗാലറിയിൽ ജനുവരി 21 മുതല്‍ മലയാളി ചിത്രകാരന്മാരുടെ...

ബെംഗളൂരു-കോട്ടയം റൂട്ടില്‍ സ്പെഷ്യൽ ട്രെയിൻ 

ബെംഗളുരു: പൊങ്കൽ, മകരസംക്രാന്തി അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരു-കോട്ടയം റൂട്ടിൽ സ്പെഷ്യൽ...

നമ്മ മെട്രോയില്‍ ക്യുആർ കോഡ് അധിഷ്ഠിത പാസില്‍ പരിധിയില്ലായാത്ര; പുതിയ സംവിധാനം ഇന്ന് മുതല്‍ 

ബെംഗളൂരു: യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനും ഡിജിറ്റൽ ടിക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും ക്യുആർ...

ഗരീബ്‌രഥിൽ ഒരു കോച്ച് വര്‍ധിപ്പിച്ചു

ബെംഗളൂരു: യശ്വന്തപുര–തിരുവനന്തപുരം നോർത്ത് ഗരീബ്‌രഥ് എക്സ്പ്രസില്‍ (12257) ഇന്ന് മുതൽ 20...

ലാൽബാഗിൽ റിപ്പബ്ലിക് ദിന പുഷ്പമേള തുടങ്ങി

ബെംഗളൂരു: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 219-ാമത് പുഷ്പമേളയ്ക്ക് ലാൽബാഗിൽ തുടക്കമായി....

ഒമ്പത് അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചു; ബംഗാളില്‍ നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ്, കേരളത്തിന് ഒന്നുമില്ല

ന്യൂഡല്‍ഹി: രാജ്യത്ത് ഒന്‍പത് റൂട്ടുകളില്‍ പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍...

Related News

Popular Categories

You cannot copy content of this page