അതിജീവിതയെ അധിക്ഷേപിച്ച്‌ ഫേസ്ബുക്ക് പോസ്റ്റ്; രഞ്ജിത പുളിക്കൻ അറസ്റ്റില്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക അറസ്റ്റില്‍. പത്തനംതിട്ട സ്വദേശിനി രഞ്ജിത പുളിക്കന്‍ ആണ് അറസ്റ്റിലായിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയെ അധിക്ഷേപിച്ച്‌ ഫേസ്ബുക്കില്‍ ഇവര്‍ പോസ്റ്റിട്ടിരുന്നു.

പത്തനംതിട്ട സൈബര്‍ പോലീസ് കോട്ടയത്തെത്തിയാണ് രഞ്ജിതയെ അറസ്റ്റ് ചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തപ്പോഴും രഞ്ജിത പരാതിക്കാരിയെ അധിക്ഷേപിച്ച്‌ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. അന്ന് തിരുവനന്തപുരം സൈബര്‍ പോലീസ് കേസെടുത്തിരുന്നുവെങ്കിലും തിരുവനന്തപുരം ജില്ലാ കോടതി വ്യവസ്ഥകളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

മൂന്നാമത്തെ പരാതി വന്നപ്പോഴും പരാതിക്കാരിയെ അധിക്ഷേപിക്കുന്ന വിധം രഞ്ജിത ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. പരാതിക്കാരിയുടെ സ്വകാര്യ വിവരങ്ങളടക്കം മനസിലാകുന്ന രീതിയിലായിരുന്നു ഇവരുടെ പോസ്റ്റ്. കേസെടുത്തതിനു പിന്നാലെ ഒളിവില്‍ പോവുകയായിരുന്നു ഇവര്‍. മഹിള കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയാണ് രജിത പുളിക്കല്‍.

SUMMARY: Ranjitha Pulikkan arrested for Facebook post insulting survivor

Hot this week

കോണ്‍ഗ്രസിന് തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് നേതാവ് മീനാക്ഷി...

കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ സീലിങ് അടർന്നു വീണു; 2 യാത്രക്കാരുടെ തലയ്ക്ക് പരുക്ക്

കോഴിക്കോട്: മാവൂർ റോഡ് കെഎസ്ആർടിസി ബസ് ടെർമിനലിൽ യാത്രക്കാരുടെ കാത്തിരിപ്പു കേന്ദ്രത്തിന്...

ടി. വീണയ്ക്ക് വീണ്ടും ഇഡി സമന്‍സ്; ബുധനാഴ്ച ഹാജരാകണം

കൊച്ചി:സിഎംആര്‍എലുമായി നടത്തിയ സാമ്പത്തിക ഇടപാട് കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ...

എസ്ഐആര്‍ ബോധവത്കരണയോഗം

ബെംഗളൂരു: ബെംഗളൂരു ജില്ലാ മുസ്ലിം ലീഗ് എസ്‌ഐആര്‍ ബോധവല്‍കരണവുമായി ബോധവത്കരണയോഗം ശിഹാബ്...

സൗജന്യ മെഡിക്കൽ ക്യാമ്പ്

ബെംഗളൂരു: പീഷോൺ ഗ്ലോബൽ ചാരിറ്റബിൾ ഫൗണ്ടേഷനും, പ്രിയദർശനി ചാരിറ്റബിൾ സൊസൈറ്റി എന്നിവ...

വയനാട്ടില്‍ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കല്‍പ്പറ്റ: സംസ്ഥാനത്ത് ആശങ്ക ഉയർത്തി ഷിഗെല്ല സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നു. വയനാട്ടില്‍...

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡും പെൻഡ്രൈവും നേരിട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്നെന്ന ഹര്‍ജിയില്‍...

ഇന്ത്യന്‍ ഷൂട്ടിംഗ് ഇതിഹാസം ജസ്പാല്‍ റാണ അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ (49) അന്തരിച്ചു. അടുത്തിടെ...

Related Articles

Popular Categories