ബഹുഭാഷാ കവിസമ്മേളനവും സംക്രാന്തി സാഹിത്യ അവാർഡ്  സമർപ്പണവും

ബെംഗളൂരു: കര്‍ണാടക തെലുങ്ക് റൈറ്റേഴ്‌സ് ഫെഡറേഷന്‍, ഇന്‍ഡോ ഏഷ്യന്‍ അക്കാദമി, ബെംഗളൂരു എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബെംഗളൂരുവിലെ ഇന്‍ഡോ ഏഷ്യന്‍ അക്കാദമിയില്‍ ഓഡിറ്റോറിയത്തില്‍ ബഹുഭാഷാ കവിസമ്മേളനവും സംക്രാന്തി സാഹിത്യ പുരസ്‌കാര സമര്‍പ്പണവും സംഘടിപ്പിച്ചു.

പ്രശസ്ത പത്രപ്രവര്‍ത്തകനും ഫെഡറേഷന്‍ ചെയര്‍മാനുമായ ഡോ. മാല്യാദ്രി ബൊഗ്ഗവാരപ്പു അധ്യക്ഷത വഹിച്ചു. ജിടിആര്‍ഇ-ഡിആര്‍ഡിഒ യിലെ ശാസ്ത്രജ്ഞനും പ്രോജക്റ്റ് ഡയറക്ടറുമായ എല്‍. ജഗദീശ്വര റാവു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്‍ഡോ ഏഷ്യന്‍ അക്കാദമി ചെയര്‍മാന്‍ പ്രൊ. ഡോ. ടി. ഏകാംബരം നായിഡു, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പി. ചന്ദ്രശേഖര ആസാദ്, ദ്രാവിഡ ഭാഷാ ട്രാന്‍സിലേറ്റേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സുഷമ ശങ്കര്‍, ഡോ. എം വി. ലക്ഷ്മി, ശ്രീമതി പുഷ്പലത തുടങ്ങിയവര്‍ സംസാരിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, ഉറുദു, ആസ്സാമീ, രാജസ്ഥാനി, സംസ്‌കൃത മുതലായ ഭാഷകളിലെ കവികളും എഴുത്തുകാരും പങ്കെടുത്ത സമ്മേളനം ഭാഷാ ഐക്യത്തിന്റെ ശക്തമായ വേദിയായി.മലയാളം എഴുത്തുകാരികളായ ഡോ. സുഷമ ശങ്കര്‍, ബ്രിജി കെ. ടി. അര്‍ച്ചന സുനില്‍, ബിന്ദു പി. മേനോന്‍, വിന്നി ഗംഗാധരന്‍, എന്നിവരെ സംക്രാന്തി സാഹിത്യ പുരസ്‌കാരവും പ്രശംസാപത്രവും നല്‍കി ആദരിച്ചു.

തെലുങ്ക് റൈറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് എം ശ്രീനിവാസിന്റെ സ്വാഗതവും ജനറല്‍ സെക്രട്ടറി ഡോ.സിങ്കുരു നരേന്ദ്ര ബാബു നന്ദിയും പറഞ്ഞു.
SUMMARY: Multilingual poetry conference and presentation of Sankranti Sahitya Award

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്‌ഇബി. വൈകിട്ട്...

സംവിധായകൻ സനല്‍കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ സനല്‍ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി പ്രമുഖ നടി...

വൈദ്യുതി പ്രതിസന്ധിയിൽ സര്‍ക്കാരിനെ വിമര്‍ശിക്കാനികില്ല; മുൻ സര്‍ക്കാരിനും ഉത്തരവാദിത്തമുണ്ടെന്ന് സുരേഷ് ഗോപി

കൊച്ചി: സംസ്ഥാനത്ത് നിലനില്‍ക്കുന്ന വൈദ്യുതി പ്രതിസന്ധിയില്‍ സർക്കാരിനെ വിമർശിക്കാൻ ഇല്ലെന്ന് കേന്ദ്ര...

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

കോഴിക്കോട്: വടകര കൈനാട്ടിക്ക് സമീപം റോഡരികില്‍ നിർത്തിയിട്ട കാർ കത്തിനശിച്ചു. ഉച്ചയോടെയാണ്...

വീട്ടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരന് തെരുവുനായയുടെ കടിയേറ്റു

കോഴിക്കോട്: വടകര തിരുവള്ളൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ മൂന്ന് വയസുകാരിയടക്കം നിരവധി പേർക്ക്...

റിയാദില്‍ വ്യോമാക്രമണ മുന്നറിയിപ്പ്; പിന്നാലെ സ്ഫോടന ശബ്ദം, ജനങ്ങളോട് വീടുകളില്‍ തുടരാൻ നിര്‍ദേശം

റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദില്‍ ശനിയാഴ്ച പുലർച്ചെ വൻ സ്ഫോടന...

മമതയ്ക്ക് ഇരട്ട തിരിച്ചടി; നന്ദിഗ്രാമിന് പിന്നാലെ റെജിനഗറിലും സ്ഥാനാര്‍ഥി പിന്മാറി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുൻ മുഖ്യമന്ത്രി മമതാ ബാനർജിക്ക് വീണ്ടും തിരിച്ചടി....

വീട്ടില്‍ നിന്ന് മദ്യം പിടികൂടിയ കേസ്: ആന്‍റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയില്‍ വിട്ടു

കല്പറ്റ: അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി മാനേജിങ് ഡയറക്ടർ...

Related Articles

Popular Categories