Thursday, January 22, 2026
15.7 C
Bengaluru

സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്നത് പതിവാക്കിയ മലയാളി യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് സെൽ‍ഫിയെടുത്ത് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച മലയാളി യുവാവ് ബെംഗളൂരുവിൽ പിടിയിൽ. അമൽ എൻ. അജികുമാർ എന്ന 23 കാരനാണ് പിടിയിലായത്. ഹെബ്ബാഗൊഡി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ താമസസ്ഥലത്തുനിന്ന് നിരവധി സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ കണ്ടെടുത്തെന്നും ഇതെല്ലാം ഇയാള്‍ വിവിധയിടങ്ങളിൽനിന്ന് മോഷ്ടിച്ചതാണെന്നും പോലീസ് പറഞ്ഞു.

ഹെബ്ബാഗൊഡി വിദ്യാനഗർ പ്രദേശങ്ങളില്‍ വീടിന് പുറത്ത് അലക്കിയിടുന്ന അടിവസ്ത്രങ്ങൾ മോഷണം പോകുന്നത് പതിവാകുന്നത് സംബന്ധിച്ച് പോലീസിൽ പരാതി ലഭിച്ചിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് അമൽ എൻ. അജികുമാറാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തിയത്.

സ്ത്രീകളുടെ അടിവസ്ത്രങ്ങൾ തൂക്കിയിട്ട് സെൽ‍ഫിയെടുത്ത് ഇയാള്‍ സമൂഹമാധ്യമത്തിൽ പ്രദർശിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു. അജികുമാറിന്റെ വിഡിയോ പരിശോധിച്ച് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇയാളുടെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി അടിവസ്ത്രങ്ങളാണ് കണ്ടെടുത്തത്. ഇവയെല്ലാം സമീപപ്രദേശങ്ങളിലെ വീടുകളിൽനിന്ന് മോഷ്ടിച്ചതാണെന്ന് പ്രതി സമ്മതിച്ചു.

അമൽ എൻ. അജികുമാർ ആറുമാസം മുൻപാണ് ബെംഗളൂരുവിൽ എത്തിയതെന്ന് പോലീസ് പറഞ്ഞു. ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയ ഇയാൾക്ക് ജോലിയൊന്നും ഉണ്ടായിരുന്നില്ല. ഹെബ്ബാഗൊഡി മേഖലയിലെ ഒരു വാടകവീട്ടിൽ സുഹൃത്തിനൊപ്പമാണ് ഇയാൾ താമസിച്ചുവന്നിരുന്നതെന്നും പോലീസ് പറഞ്ഞു.
SUMMARY: Malayali youth arrested in Bengaluru for stealing women’s underwear

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കേരളസമാജം ദൂരവാണിനഗർ സംയുക്ത മേഖല കലോത്സവം സമാപിച്ചു

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ  സംയുക്ത മേഖല കലോത്സവം സമാപിച്ചു. സമാജം പ്രസിഡന്‍റ് മുരളീധരൻ...

ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു; മൂന്ന് പേര്‍ വെന്തുമരിച്ചു 

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ നന്ദയാൽ ജില്ലയില്‍ ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ...

പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: പ്ലസ്ടു വിദ്യാര്‍ഥി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. തെള്ളിയൂര്‍ മുറ്റത്തിലേത്ത് അനില്‍...

എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പ്രതികാരച്ചുങ്കം ചുമത്താനുള്ള  നീക്കത്തില്‍ നിന്നും പി​ന്മാ​റി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്

ദാ​വോ​സ്: ഇ​റ​ക്കു​മ​തി തീ​രു​വ​ക​ളി​ൽ​നി​ന്ന് പി​ന്മാ​റി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഗ്രീ​ന്‍​ലാ​ന്‍​ഡ‍്...

റായ്ച്ചൂരിൽ വാഹനാപകടം; അഞ്ച് മരണം, മൂന്ന് പേർക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: റായ്ച്ചൂർ സിന്ദനൂർ-സിരുഗുപ്പ ദേശീയപാതയിൽ കണ്ണാരി ക്രോസിന് സമീപം രണ്ട് ലോറികള്‍...

Topics

ബിഎംടിസി ബസുകളിലെ യുപിഐ പെയ്മെന്റിൽ തിരിമറി; മൂന്ന് കണ്ടക്ടർമാർക്ക് സസ്പെൻഷൻ

ബെംഗളൂരു: ബിഎംടിസി ബസിലെ യുപിഐ ടിക്കറ്റിങ് സംവിധാനത്തിൽ  ക്രമക്കേട് നടത്തിയ മൂന്ന്...

ബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: 66/11 കെവി ബനസവാഡി സബ്സ്റ്റേഷനിലെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ താഴെ കൊടുത്തിരിക്കുന്ന...

5.15 കോടിയുടെ മയക്കുമരുന്നുമായി നൈജീരിയക്കാരന്‍ അറസ്റ്റില്‍

ബെംഗളൂരു: 5.15 കോടി രൂപയുടെ എംഡിഎംഎ, ലഹരിമരുന്ന് എന്നിവയുമായി നൈജീരിയക്കാരന്‍ ബെംഗളൂരുവില്‍...

റോഡ് മുറിച്ചു കടക്കുന്നതിനിടെ എട്ടുവയസ്സുകാരനും അമ്മയും ബസിടിച്ച് മരിച്ചു

ബെംഗളൂരു: ബെംഗളൂരു വിവേക് നഗര്‍ ഈജിപുരയിൽ റോഡ് മുറിച്ചു കടക്കുമ്പോൾ കോളേജ്...

മെട്രോ യെല്ലോ ലൈനില്‍ എട്ടാം ട്രെയിന്‍; ഇനി സർവീസ് ഇടവേള എട്ടുമിനിറ്റ്

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ എട്ടാമത്തെ ട്രെയിന്‍ കൂടി സര്‍വീസിന്...

ബാർ ലൈസൻസിന് 25 ലക്ഷം രൂപ കൈക്കൂലി: മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ ബെംഗളൂരു ലോകായുക്ത പിടികൂടി....

ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചില്ല; ആറ് പിജി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

ബെംഗളൂരു: ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ബെംഗളൂരുവില്‍ ആറ് പേയിംഗ് ഗസ്റ്റ്...

ബെംഗളൂരു വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: കെംപെഗൗഡ വിമാനത്താവള ടെർമിനലുകളിൽ മനുഷ്യ ചാവേർ ബോംബറും ആർ‌ഡി‌എക്സ് ഐ‌ഇഡികളും...

Related News

Popular Categories

You cannot copy content of this page