
കൊച്ചി: ആനയുടെ ചവിട്ടേറ്റ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന യു ട്യൂബര്‍ സൂരജ് പിഷാരടി മരിച്ചു. ആലുവ ചൊവ്വര സ്വദേശിയാണ്. ബുധനാഴ്ച രാവിലെ 11.45ന് നെടുമ്പാശേരി തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തില്‍ ആനയിടഞ്ഞതിനിടെയാണ് സൂരജിനു ചവിട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ സൂരജ് ചികിത്സയിലായിരുന്നു.
ആനകളുടെ മുന്‍ഭാഗത്തുനിന്നു മൊബൈല്‍ കാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. രാവിലെ ഒമ്പതിന് അഞ്ച് ആനകള്‍ പങ്കെടുത്ത ശീവേലിയില്‍ തിടമ്പേറ്റിയ ചിറയ്ക്കല്‍ ശബരിനാഥന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനപ്പുറത്ത് മൂന്നുപേര്‍ ഉണ്ടായിരുന്നു.
ആന പെട്ടെന്ന് ഇടഞ്ഞോടിയതോടെ ഇതില്‍ ഒരാള്‍ താഴെ വീണു.ഈ ആന വിരണ്ടതോടെ ഭയന്നു മറ്റൊരു ആന കൂടി ഓടി. ഇതിനിടെ 19 പേര്‍ക്ക് പരിക്കേറ്റു. പിന്നീട് ആനയെ പാപ്പാന്‍മാര്‍ തളച്ചു.
SUMMARY: YouTuber dies after being treated for elephant attack














