ബെംഗളൂരു: ദാവണഗരെയില്‍ സ്വകാര്യ മെഡിക്കൽ കോളേജിലെ ബിരുദാനന്തരബിരുദ വിദ്യാർഥിയെ മരുന്ന് കുത്തിവെച്ച് മരിച്ചനിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിയായ സിദ്ധാർഥയെയാണ് (30) താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച ഉച്ച മുതൽ മുറിയില്‍ നിന്നും പുറത്തിറങ്ങാതെ വന്നതോടെ സുഹൃത്തുകൾ വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് സിദ്ധാർഥയെ മരിച്ചനിലയിൽ കണ്ടത്. ത്വഗ്രോഗ വിഭാഗത്തിലെ വിദ്യാർഥിയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: A medical student was found dead after injecting medicine















