ഭാര്യയ്ക്ക് അവിഹിതബന്ധമെന്ന് സംശയം; 21-കാരിയെ ഭർത്താവ് തലയ്ക്കടിച്ച് കൊന്നു

ബെംഗളൂരു: ബെംഗളൂരുവിൽ ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊന്നു. കഗ്ഗാലിപുര പോലീസ് സ്റ്റേഷൻ പരിധിയിലെ കുല്ലെഗൗഡനപാളയില്‍ വെള്ളിയാഴ്ച രാത്രിയാണ്  നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.  21-കാരിയായ സിഞ്ചനയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട രേണുകയ്യ ഒളിവിലാണ്. രാത്രി മദ്യപിച്ചെത്തിയ രേണുകയ്യയും സിഞ്ചനയും തമ്മിലുണ്ടായ വാക്കുതർക്കമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്.

ഭാര്യയുടെ സ്വഭാവശുദ്ധിയെക്കുറിച്ച് രേണുകയ്യയ്ക്ക് കടുത്ത സംശയമുണ്ടായിരുന്നുവെന്നും ഇതിനെച്ചൊല്ലി ഇവർക്കിടയിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവദിവസം മദ്യലഹരിയിലായിരുന്ന പ്രതി വീടിന് മുന്നിലുണ്ടായിരുന്ന വലിയ കല്ലെടുത്ത് സിഞ്ചനയുടെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

വിവരമറിഞ്ഞെത്തിയ കഗ്ഗാലിപുര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ കേസെടുത്തതായും ഒളിവിലുള്ള പ്രതിയെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായും പോലീസ് മാധ്യമങ്ങളോട് വ്യക്തമാക്കി.
SUMMARY: Suspecting his wife was having an affair; Husband kills 21-year-old woman

Hot this week

സിഎംആര്‍എല്‍-എക്സാലോജിക് കേസ്; ടി. വീണയ്ക്ക് ഇ.ഡി സമൻസ്

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ ടി. വീണയ്ക്ക് ഇ.ഡി സമൻസ്. വെള്ളിയാഴ്ച കൊച്ചിയലെ...

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ച് കേന്ദ്രം; ഇനി ലഭിക്കുക വര്‍ഷത്തില്‍ നാല് എണ്ണം മാത്രം

ന്യൂഡൽഹി: 14.2 കിലോഗ്രാം തൂക്കമുള്ള ഗാർഹിക സിലിണ്ടറുകൾക്ക് ഒറ്റയടിക്ക് 29 രൂപ...

എസ്‌ബി‌ഐ അപ്രന്റീസ്- 7,150 ഒഴിവുകൾ: അപേക്ഷിക്കാനുള്ള തീയതി നീട്ടി

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി എസ്‌ബി‌ഐയില്‍ 7,150 അപ്രന്റീസ് ഒഴിവുകളിലേക്കുള്ള...

രാജ്യസഭാ തിരഞ്ഞെടുപ്പ്; എ​ച്ച്.​ഡി. ദേവഗൗഡയെ ഒഴിവാക്കി സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബി.ജെ.പി

ബെം​ഗ​ളൂ​രു: രാജ്യസഭാ തിരഞ്ഞെടുപ്പിൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ജെ​ഡി​എ​സ് അ​ധ്യ​ക്ഷ​നു​മാ​യ എ​ച്ച്.​ഡി. ദേവെഗൗഡയെ...

ഹോം സ്റ്റേയിലെ വാട്ടർ ഹീറ്ററിൽനിന്ന് വാതകം ചോര്‍ന്നു; യുവതി മരിച്ചു

ബെംഗളൂരു: ഹോം സ്റ്റേയിലെ വാട്ടർ ഹീറ്ററിൽനിന്നുള്ള വാതകച്ചോർച്ചയെത്തുടർന്ന് യുവതി മരിച്ചു. മൈസൂരു...

അതിതീവ്ര മഴ; കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി, 14 ജില്ലകളിലും കനത്ത ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ വരും മണിക്കൂറുകളിൽ പ്രളയസമാനമായ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

ക്യൂബൻ തീരത്തെ കടലിൽ വ​ൻ ഭൂ​ച​ല​നം; പ്ര​ക​മ്പ​നം അമേരിക്കയിലെ ഫ്ലോ​റി​ഡ വ​രെ

ഹവാന: ക്യൂബൻ തീരത്ത് കടലിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ...

ഹോര്‍മുസിന് സമീപം ഒമാൻ തീരത്ത് ഓയില്‍ ടാങ്കറിന് ആക്രമണത്തില്‍ തീപിടിച്ചു; 24 ഇന്ത്യൻ നാവികരെയും രക്ഷപ്പെടുത്തി

ഡൽഹി: തിങ്കളാഴ്ച ഒമാന്‍ തീരത്ത് യുഎസ് നാവികസേനയുടെ ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍...

Related Articles

Popular Categories