ബെംഗളൂരു: കുടകിലെ സുണ്ടികൊപ്പയില്‍ വിനോദയാത്രയ്ക്കെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു. തമിഴ്നാട് മധുര സ്വദേശിയായ സുദർശൻ (22) ആണ് മരിച്ചത്. ബെംഗളൂരുവിലെ ഒരു സ്വകാര്യ കോളേജിൽ പിജി വിദ്യാർഥിയായിരുന്നു.
കോളേജിലെ 18 വിദ്യാർഥികൾകൊപ്പം ഇന്നലെ രാവിലെ കുടകിൽ വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു. ഹാരങ്കി റിസർവോയറിന്റെ ഭാഗമായുള്ള ഹെരൂരിലെ കായലില്‍ കുളിക്കനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. മുങ്ങൽ വിദഗ്ധരുടെ സംഘമാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തില്‍ സുണ്ടികൊപ്പ പോലീസ് കേസെടുത്തു.
SUMMARY: A student who came on an excursion drowned















