എൽപിജി പ്രതിസന്ധി: സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പ്പിനും അനധികൃത വിപണനത്തിനുമെതിരെ ബെംഗളൂരുവില്‍ പോലീസ് റെയ്ഡ്

ബെംഗളൂരു: പാചക വാതക പ്രതിസന്ധി തുടരുന്നതിനിടെ നഗരത്തിലെ എൽപിജി സിലിണ്ടറുകളുടെ അനധികൃത പൂഴ്ത്തിവയ്പ്പും വിപണനവും തടയാൻ കർശന നടപടി തുടങ്ങി ബെംഗളൂരു പോലീസ്. നഗരത്തിലെ അമ്പതോളം ഗോഡൗണുകളിലും ചരക്ക് വാഹനങ്ങളിലും കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് മിന്നൽ പരിശോധന നടത്തി. ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും പ്രത്യേക ടീമുകൾ രൂപീകരിച്ചാണ് പരിശോധന പുരോഗമിക്കുന്നത്.  കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 50 ലധികം ഗോഡൗണുകളും നിരവധി ചരക്ക് വാഹനങ്ങളും പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല.

ആശുപത്രികൾ, ഹോസ്റ്റലുകൾ, റെസിഡൻഷ്യൽ സ്കൂളുകൾ എന്നിവയ്ക്ക് പാചകവാതക വിതരണത്തിൽ മുൻഗണന നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സിലിണ്ടറുകൾ ബുക്ക് ചെയ്യാനുള്ള ആപ്പുകളും ഹെൽപ്‌ലൈനുകളും പ്രവർത്തനരഹിതമായത് നഗരവാസികളെ വലിയ തോതിൽ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഈ സാഹചര്യം മുതലെടുത്ത് ലാഭം കൊയ്യാൻ ശ്രമിക്കുന്ന മാഫിയകളെ അടിച്ചമർത്താനാണ് പോലീസിന്റെ നീക്കം.

എൽപിജി സിലിണ്ടറുകളുടെ അനധികൃത പൂഴ്ത്തിവയ്പ്പും വിപണനവും തടയാൻ സംസ്ഥാനത്തുടനീളമുള്ള എല്ലാ പോലീസ് സൂപ്രണ്ടുമാർക്കും കമ്മീഷണർമാർക്കും ഡയറക്ടർ ജനറലും ഇൻസ്പെക്ടർ ജനറലുമായ (ഡിജി & ഐജിപി) എം.എ. സലീം നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. പരിശോധനയിൽ ഇതുവരെ ക്രമക്കേടുകളൊന്നും കണ്ടെത്താനായിട്ടില്ലെങ്കിലും നിരീക്ഷണം കർശനമാക്കാൻ ഡിസിപിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പാചകവാതക വിതരണത്തിൽ ക്രമക്കേട് കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.
SUMMARY: LPG crisis: Police raid in Bengaluru against illegal hoarding and marketing of cylinders

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരള പോലീസിൽ ഇനി 2 സംഘടനകൾ മാത്രം; പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഇനിയില്ല, ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സംഘടനയിൽ വൻ അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ്. നിലവിലുണ്ടായിരുന്ന...

കെഎൻഎസ്എസ് അബ്ബിഗെരെ ഷെട്ടിഹള്ളി കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് അബ്ബിഗെരെ ഷെട്ടിഹള്ളി കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡന്റ് ...

ആവേശമായി കേരളസമാജം സീനിയർ കലോത്സവം

ബെംഗളൂരു: കേരളസമാജം സംഘടിപ്പിച്ച സീനിയർ കലോത്സവം മത്സരാർഥി കൾക്കും കാണികൾക്കും ഒരു...

കേ​സു​ക​ൾ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​രം നാ​ളെ പു​ന​രാ​രം​ഭി​ക്കും: കേ​ന്ദ്ര​ത്തി​ന് സി​ജെ​പി​യു​ടെ മു​ന്ന​റി​യി​പ്പ്

ന്യൂഡല്‍ഹി: നീറ്റ് പേപ്പര്‍ ചോര്‍ച്ചക്കെതിരായ സമരങ്ങള്‍ക്കിടയില്‍ കസ്റ്റഡിയിലെടുത്ത സമരക്കാര്‍ക്കെതിരെ പോലീസ് നടപടി...

മെെസൂരു കേരളസമാജം ഭാരവാഹികള്‍ 

ബെംഗളൂരു: മൈസൂരു കേരളസമാജം വാര്‍ഷിക പൊതുയോഗം വിജയനഗറിലുള്ള സമാജം കമ്മ്യൂണിറ്റി ഹാളില്‍...

ബെംഗളൂരുവില്‍ ഗാരേജിൽ വൻ തീപിടിത്തം; 25-ലേറെ വാഹനങ്ങൾ കത്തിനശിച്ചു, ആഡംബര കാറുകളും അഗ്നിക്കിരയായി

ബെംഗളൂരു: നഗരത്തിലെ താനിസന്ദ്ര മേഖലയിലെ സ്വകാര്യ കാർ ഗാരേജിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ...

വിദ്യാർഥി സമരത്തിനെതിരായ വിവാദ പരാമർശം; ടി. ജി. മോഹൻദാസിനെതിരെ അന്വേഷണത്തിന് നിർദേശം

തിരുവനന്തപുരം: ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നയിച്ച പ്രതിഷേധത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയ ആര്‍എസ്എസ്...

ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തില്‍ പുക; രാജ്കോട്ടില്‍ അടിയന്തരമായി ഇറക്കി

മുംബൈ: മുംബൈയിലേക്ക് ദുബായില്‍നിന്നും വന്ന ഇൻഡിഗോ വിമാനത്തിന്റെ ചരക്ക് സൂക്ഷിക്കുന്ന ഭാഗത്ത്...

Related Articles

Popular Categories