ഹോം വര്‍ക്ക് ചെയ്തില്ലെന്ന കാരണത്താല്‍ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു

മലപ്പുറം: മലപ്പുറം കല്‍പകഞ്ചേരി കല്ലിങ്ങല്‍പ്പറമ്പ് എംഎസ്‌എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകൻ ബല്‍രാജിനെ സസ്പെൻഡ് ചെയ്തു. വടകര സ്വദേശിയായ അധ്യാപകനെതിരെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്കൂള്‍ മാനേജ്‌മെന്റ് നടപടി സ്വീകരിച്ചത്. നേരത്തെ ഈ കേസില്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അഞ്ചാം ക്ലാസ് വിദ്യാർഥിനിക്കാണ് അധ്യാപകന്റെ ക്രൂര മർദ്ദനത്തില്‍ പരുക്കേറ്റത്. ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു കണക്ക് അധ്യാപകനായ ബല്‍രാജ് വടികൊണ്ട് കുട്ടിയെ മർദ്ദിച്ചത്. വെള്ളിയാഴ്ച നടന്ന ഈ സംഭവത്തില്‍ കുട്ടിയുടെ കൈയുടെ എല്ല് പൊട്ടുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായ വീഴ്ചയാണ് അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു.

പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ അധ്യാപകർ തയ്യാറായില്ലെന്നും, പകരം കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. തുടർന്ന് രക്ഷിതാക്കളാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ വിഷയത്തില്‍ കുടുംബം ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.

SUMMARY: A teacher has been suspended for breaking the arm of a fifth-grade girl because she had not done her homework

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിയായ 19-കാരന് മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുക്കാൻ നിര്‍ദേശം

എറണാകുളം: നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച്‌ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേർ...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ഭീതി; 10 ദിവസത്തിനിടെ 16 കേസുകള്‍

കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വീണ്ടും ആശങ്ക ഉയർത്തുന്നു. ഒക്ടോബർ മാസത്തിലെ...

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35ലധികം വീടുകളും പാലങ്ങളും ഒഴുകിപ്പോയി

കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം. ഗൂർഖ ജില്ലയിലെ ചുംനുബ്രി ഗ്രാമത്തിലുണ്ടായ...

ചെന്നൈ മെട്രോ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്ത് മോദി

ചെന്നൈ: ചെന്നൈ മെട്രോ റയില്‍ രണ്ടാം ഘട്ടത്തിന്റെ പൂനമല്ലി-വടപളനി പാത പ്രധാനമന്ത്രി...

ജോണ്‍ ബ്രിട്ടാസിനെ കസ്റ്റഡിയിലെടുത്ത ശേഷം വഴിയിലിറക്കിവിട്ടു; പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് എംപി

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച സിപിഎം രാജ്യസഭാ...

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: എടവണ്ണയില്‍ കാട്ടുപന്നിയുടെ ക്രൂരമായ ആക്രമണത്തില്‍ അൻപത്തൊന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. എടവണ്ണ...

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ആര്‍. ശ്രീലേഖ

തിരുവനന്തപുരം: ബിജെപിയില്‍നിന്ന് രാജിവെച്ചെന്ന വാർത്തകള്‍ തള്ളി തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലറും മുൻ...

ചാലക്കുടിയില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

ചാലക്കുടി: തൃശൂര്‍ ചാലക്കുടിയില്‍ ഇരുപത്തിരണ്ടുകാരിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ്...

Related Articles

Popular Categories