ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ചിക്കമഗളൂരു മല്ലേനഹള്ളി സ്വദേശിനി സ്പന്ദന (34) ആണ് മരിച്ചത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷം കഴിഞ്ഞ എട്ട് ദിവസമായി ബേലൂരില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍.
രണ്ടുദിവസമായി വീടിന്റെ മുൻവശത്തെ വാതിൽ തുറന്നുകിടക്കുകയായിരുന്നു. ഇതുശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി നോക്കിയപ്പോഴാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഡോഗ് സ്‌ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകമാണോയെന്ന് സംശയിക്കുന്നതായി പോലീസ് പ്രതികരിച്ചു.
SUMMARY: Woman found dead; living alone for a week, suspicions of murder













