പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു. പട്ടാമ്പി – പെരിന്തല്‍മണ്ണ റോഡില പുതിയ ഫിഷ് മാര്‍ക്കറ്റിന് സമീപം പുലര്‍ച്ചെ 4.30ഓടെയായിരുന്നു സംഭവം. തീയും പുകയും കണ്ടതോടെ ഡ്രൈവര്‍ പെട്ടെന്നു ബസ് നിര്‍ത്തി. പിന്നാലെ യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ ആര്‍ക്കും പരുക്കില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടത്തത്തിന് കാരണം.
പെരിന്തല്‍മണ്ണയില്‍ നിന്നു കോട്ടയത്തേക്കു പോകുകയായിരുന്ന ബസിനാണു തീപിടിച്ചത്. പട്ടാമ്പി പോലീസും അഗ്‌നിരക്ഷാസേനയും എത്തി തീ അണച്ചു. ബസ് ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
SUMMARY: Accident as moving KSRTC bus catches fire















