പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: മുണ്ടൂരില്‍ വിദ്യാർഥികള്‍ക്ക് നേരെ ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി മുഹമ്മദ് ഫർഹാനാണ് മരണപ്പെട്ടത്. നാലുപേർക്ക് ഗുരുതരമായി പരുക്കേറ്റു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. പാലക്കാട് നിന്ന് ചെറുപ്പുളശ്ശേരിക്ക് ആശുപത്രി മാലിന്യങ്ങളുമായി പോകുകയായിരുന്ന ലോറിയാണ് വിദ്യാർഥികള്‍ക്കുനേരെ പാഞ്ഞുകയറിയത്.

ഒമ്പതാം മൈലിനടുത്ത് വച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച ആയതിനാല്‍ നിസ്കാരത്തിന് പള്ളിയില്‍ പോയിട്ടുവരികയായിരുന്ന യുവക്ഷേത്ര കോളേജിലെ നാല് വിദ്യാർഥികളാണ് അപകടത്തില്‍പ്പെട്ടത്. റോഡിനോട് ചേർന്ന് നടന്നുപോകുകയായിരുന്ന വിദ്യാർഥികളുടെ ഇടയിലേക്ക് നിയന്ത്രണംവിട്ട ലോറി ഇടിച്ചുകയറുകയായിരുന്നു.

റോഡിനരികിലൂടെ യാത്ര ചെയ്ത പ്രദേശവാസിക്കും സംഭവത്തില്‍ പരുക്കേറ്റിട്ടുണ്ട്. മുഹമ്മദ് ഫർഹാനെ ആദ്യം ഒലവക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. മരണം സ്ഥിരീകരിച്ചതിനെത്തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് വിദ്യാർഥികളുടെയും പ്രദേശവാസിയുടെയും നില ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം.

SUMMARY: Accident in Palakkad: Lorry ploughs into students; one dead

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ പൂക്കളമത്സരം സംഘടിപ്പിക്കുന്നു

ബെംഗളൂരു സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ നവംബർ ഒന്നിന് നടത്തുന്ന കന്നഡ രാജ്യോത്സവാചാരണരണത്തിന്റെയും...

മെട്രോ യാത്രക്കാർക്ക് ആശ്വാസം: ലാസ്റ്റ്-മൈൽ കണക്റ്റിവിറ്റിക്കായി 200 മിനി ബസുകളുമായി ബി.എം.ടി.സി

ബെംഗളൂരു: മെട്രോ യാത്രക്കാർക്ക് ആശ്വാസമേകി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി)....

വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ അപകടം; മലയാളി യുവാവ് ഫുജൈറയിൽ വാഹനാപകടത്തിൽ മരിച്ചു

ഫുജൈറ: വിവാഹത്തിനായി നാട്ടിലേക്ക്​ പോകാനായി തയാറെടുത്തിരുന്ന മലയാളി യുവാവ്​ വാഹനാപകടത്തിൽ മരിച്ചു....

കർണാടകയുടെ പുതിയ ഗവർണറായി ഡോ. സുധാ യാദവ് ചുമതലയേറ്റു; സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ഗവർണർ

ബെംഗളൂരു: കർണാടകയുടെ പുതിയ ഗവർണറായി ഡോ. സുധാ യാദവ് സത്യപ്രതിജ്ഞ ചെയ്ത്...

ബെംഗളൂരുവിൽ മഴ തുടരും; ഇടിമിന്നലിനും ശക്തമായ കാറ്റിനും മുന്നറിയിപ്പ്, യാത്രക്കാർ ജാഗ്രത പാലിക്കണം

ബെംഗളൂരു: നഗരത്തിലും സമീപ പ്രദേശങ്ങളിലും മഴ തുടരുന്ന സാഹചര്യത്തിൽ ഇടിമിന്നലിനും ശക്തമായ...

കുഴ‍ഞ്ഞുവീണ യുവാവും ആംബുലന്‍സില്‍ കയറ്റാന്‍ സഹായിച്ച അയല്‍വാസിയും മരിച്ചു

തിരുവനന്തപുരം: കോവളത്ത് വീട്ടിൽ കുഴഞ്ഞുവീണ യുവാവും ആശുപത്രിയിലെത്തിക്കാൻ സഹായിക്കാനെത്തിയ അയൽവാസിയും മരിച്ചു....

തിരംഗാ മാര്‍ച്ച്‌; അഭിജിത് ദീപ്കെയ്ക്ക് പിന്നാലെ ഐസ നേതാവ് നേഹാ ബോറയും കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കോക്രോച്ച്‌ ജനത പാര്‍ട്ടി പ്രഖ്യാപിച്ച തിരംഗ യാത്രയ്ക്ക് തൊട്ടുമുമ്പ് നേതാക്കളെ...

മിനിമം ചാര്‍ജ് 20 രൂപയാക്കണം: സംസ്ഥാനത്ത് നവംബര്‍ 3 മുതല്‍ സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്ക്

കൊച്ചി: സംസ്ഥാനത്ത് നവംബർ മൂന്നു മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്....

Related Articles

Popular Categories