പാലക്കാട്: വാളയാർ ആൾക്കൂട്ട കൊലപാതക്കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്രതികളിലൊരാളായ വിനോദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് വിനോദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിന് സമീപത്തെ പറമ്പിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കേസില്‍ വിനോദ് ഒഴികെ മറ്റ് പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നു. രാംനാരായണൻ എന്ന ഛത്തീസ്ഗഢ് സ്വദേശി ഡിസംബർ 17നാണ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. ഒൻപത് പേരെയാണ് കേസിൽ പ്രതിചേർത്തിരുന്നത്. ഇതിൽ എട്ട് പേർക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
SUMMARY: Accused in Walayar mob lynching case found hanging















