ഓട്ടോ എൽ.പി.ജി. ക്ഷാമം: പ്രതിഷേധിച്ച് ഓട്ടോ ഡ്രൈവർമാർ

ബെംഗളൂരു: ഓട്ടോ എൽ.പി.ജി. ക്ഷാമത്തെത്തുടർന്ന് പ്രതിസന്ധിയിലായി നഗരത്തിലെ ഓട്ടോ ഡ്രൈവർമാര്‍. എൽ.പി.ജി. ലഭ്യത കുറവിനെ തുടര്‍ന്നു പമ്പുകൾ മിക്കതും അടച്ചിട്ടിതോടെയാണ് ഓട്ടോ തൊഴിലാളികളുടെ ജീവിതം ആശങ്കയിലായത്. തുറന്ന പമ്പുകളിൽ ഡ്രൈവർമാരുടെ നീണ്ട നിരയാണ് കാണാന്‍ കഴിയുന്നത്. വാതകം നിറയ്ക്കാൻ മണിക്കൂറുകളോളം വരിനിൽക്കേണ്ട ഗതികേടിലാണ് ഡ്രൈവർമാർ. രാവിലെ അഞ്ചു മുതൽ ക്യൂ നിന്നിട്ടും ഇന്ധനം ലഭിക്കാതായതോടെ ഡ്രൈവർമാർ തമ്മിലുള്ള സംഘർഷം പതിവായിട്ടുണ്ട്. ഇതോടെ മിക്ക പമ്പുകളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഓട്ടോകളുടെ നിര റോഡിലേക്കു നീണ്ടതോടെ ഗതാഗത തടസ്സവും പതിവായി.

പാചകവാതക സിലിൻഡർ വില വർധനയ്ക്കെതിരേ കെംപെഗൗഡ ബസ് സ്റ്റാൻഡിൽ കന്നഡ ചാലവാലി വാട്ടാൾ പാർട്ടിയധ്യക്ഷൻ വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിൽ അംഗങ്ങൾ കഴിഞ്ഞ ദിവസം കാളവണ്ടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു.

അതേസമയം ഇന്ധന ക്ഷാമമില്ലെന്നും വിതരണത്തിലെ തടസ്സമാണു നിലവിലെ പ്രതിസന്ധിക്കു കാരണമെന്നും ഇന്ത്യൻ ഓയിൽ കോർപറേഷൻ പറയുന്നു. ഇതിനിടെ പെട്രോളിലേക്കു മാറാൻ ഓട്ടോ ഡ്രൈവർമാരോടു കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി നിർദേശിച്ചു. കർണാടകയിൽ 372 ഓട്ടോ എൽ.പി.ജി. വിതരണകേന്ദ്രങ്ങളുണ്ട്. സർക്കാരിന്റെ കീഴിൽ 72 എണ്ണംമാത്രമേ പ്രവർത്തിപ്പിക്കുന്നുള്ളു. ബാക്കി 300 എണ്ണം സ്വകാര്യകമ്പനികളാണ് നടത്തുന്നത്. ആഗോളതലത്തിൽ വിലക്കയറ്റത്തെത്തുടർന്ന് അവർ കിലോയ്ക്ക് 110 രൂപ വരെ വില വർധിപ്പിച്ചു. എന്നാൽ, കേന്ദ്രം ഓട്ടോ എൽ.പി.ജി. വില വർധിപ്പിച്ചിട്ടില്ല. അതിനാൽ, സർക്കാർ ഉടമസ്ഥതയിലുള്ള കേന്ദ്രങ്ങളിൽ ഓട്ടോ എൽ.പി.ജി.യുടെ വില കിലോയ്ക്ക് ഏകദേശം 89 രൂപയാണെന്നും ജോഷി പറഞ്ഞു.
SUMMARY: Auto LPG shortage: Auto drivers protest

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൗദിയില്‍ മയക്കുമരുന്ന് കേസില്‍ മലയാളിക്ക് വധശിക്ഷ

സൗദി: മയക്കുമരുന്ന് കടത്ത് കേസില്‍ സൗദി അറേബ്യയിലെ ദമ്മാമില്‍ മലയാളിയുടെ വധശിക്ഷ...

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തതായി...

ഏഷ്യന്‍ ഗെയിംസ്; സ്‌ക്വാഷില്‍ ഇന്ത്യക്കായി വെള്ളി നേടി അഭയ് സിങ്

നഗോയ: ഏഷ്യൻ ഗെയിംസ് 2026-ല്‍ ഇന്ത്യക്ക് വേണ്ടി സ്ക്വാഷില്‍ വെള്ളി മെഡല്‍...

നേപ്പാളില്‍ ദുരിതംവിതച്ച്‌ വീണ്ടും ഹിമപാതം; 10 പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും ഹിമപാതം. മനാങ് ജില്ലയിലുള്ള നർ ഫു മേഖലയിലെ...

ചരിത്രനേട്ടം കുറിച്ച്‌ ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എല്‍എൻജി ട്രെയിൻ പുറത്തിറക്കി

ഗുജറാത്ത്: ഇന്ത്യൻ റെയില്‍വേ ചരിത്രത്തിലെ നിർണായകമായ മറ്റൊരു ചുവടുവെപ്പായി രാജ്യത്തെ ആദ്യ...

കെ.സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ സി വേണുഗോപാലിന് എതിരായ സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവ്...

അധ്യായം 53 📖 രാഷ്ട്രമീമാംസ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 2013...

അധ്യായം 52 📖 രാജകാരണി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1992ൽ...

Related Articles

Popular Categories