കോഴിക്കോട്: ഫറോക്ക് പോലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ പ്രതി പിടിയിൽ. അസം സ്വദേശിയായ പ്രസംജിത്താണ് പിടിയിലായത്. ഫറോക്ക് ചന്ത സ്കൂളിൽ നിന്നാണ് പ്രതിയെ പിടിച്ചത്. സ്റ്റേഷനിൽ നിന്നും ഇന്നലെ വൈകീട്ടാണ് ഇയാൾ കൈവിലങ്ങോടെ രക്ഷപ്പെട്ടത്. യുപി സ്വദേശിയായ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് ഇയാൾ.
ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പോലീസ് സ്റ്റേഷന്‍റെ പിറകിലുള്ള സ്കൂളിലെ ശുചിമുറിയില്‍ ഒളിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തിയത്. പ്രസംജിത്തിനെ മജിസ്ട്രേറ്റിന്‍റെ മുന്നില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പെരുമുഖം ഭാഗത്തുനിന്ന് ഇതര സംസ്ഥാന പെൺകുട്ടിയുമായി നാടുവിട്ട പ്രസംജിത്തിനെയും പെൺകുട്ടിയെയും ബെംഗളൂരുവിൽ കണ്ടെത്തി ചൊവ്വാഴ്ച ഫറോക്ക് സ്റ്റേഷനിൽ എത്തിച്ചിരുന്നു. പെൺകുട്ടിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി. പ്രസംജിത്തിനെ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് ഹാജരാക്കിയ ശേഷം പോലീസ് സ്റ്റേഷനിൽ നിർത്തി. ഇതിനിടെ, ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് പ്രതി സ്റ്റേഷനില്‍ നിന്നും കടന്നുകളഞ്ഞത്.
SUMMARY: Accused who jumped handcuffed from Kozhikode Farokh Police Station arrested
SUMMARY: Accused who jumped handcuffed from Kozhikode Farokh Police Station arrested