Tuesday, February 24, 2026
25.3 C
Bengaluru

നടി വിഷ്ണുപ്രിയയുടെ അച്ഛനെ മരിച്ച നിലയിൽ കണ്ടെത്തി,​ മുഖത്ത് ടേപ്പ് ഒട്ടിച്ചനിലയിൽ, കൊലപാതകമെന്ന് നിഗമനം

ചെന്നൈ: തമിഴ് നടി വിഷ്ണുപ്രിയയുടെ അച്ഛൻ സൂര്യനാരായണനെ മരിച്ച നിലയിൽ കണ്ടെത്തി. കൊടൈക്കനാലിലെ ബംഗ്ലാവിലാണ് മൃതദേഹം കണ്ടെത്തിയത്. കൊടൈക്കനാലിലെ ബംഗ്ലാവില്‍ സ്വിമ്മിങ് പൂളിന് സമീപം മുഖത്ത് ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം. കൈകള്‍ കെട്ടിയിട്ട നിലയിലായിരുന്നു. പോലീസ് എത്തുമ്പോഴേക്കും സൂര്യനാരായണന്‍ മരിച്ചിരുന്നു. ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. സ്വര്‍ണാഭരണങ്ങളും സിസി ടിവി ഹാര്‍ഡ് ഡിസ്‌കും മോഷ്ടിക്കപ്പെട്ടതുകൊണ്ട് കൊളളയ്ക്ക് വേണ്ടിയുള്ള കൊലപാതകവും സംശയിക്കുന്നുണ്ട്.

ബംഗ്ലാവിൽ സൂര്യനാരായണനൊപ്പം കുടുംബം താമസിക്കുന്നില്ല. വിനോദസഞ്ചാരികൾക്ക് താമസിക്കാൻ നൽകുന്ന ബംഗ്ലാവാണിത്. കഴിഞ്ഞ ദിവസം അഞ്ച് പേർ ഇവിടെ താമസിക്കാനായി വന്നിരുന്നു. ഇവരായിരിക്കാം സൂര്യനാരായണനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ബംഗ്ലാവിലെ ജീവനക്കാരായ അറുമുഖം, മുരളി എന്നിവരെ കയർ ഉപയോഗിച്ച് കെട്ടിയിട്ട ശേഷമായിരുന്നു കൊലപാതകമെന്നാണ് സൂചന. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തു. 2018ൽ വിഷ്ണുപ്രിയയുടെ കാമുകനായ പ്രഭാകരൻ കൊല്ലപ്പെട്ട സംഭവത്തിൽ സൂര്യനാരായണൻ അറസ്റ്റിലായിരുന്നു. പ്രഭാകരന്റെ കൊലയുടെ പ്രതികാരമാണോ ഇത് എന്നതടക്കം പരിശോധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
SUMMARY:Actress Vishnupriya’s father found dead with tape on his face, ruled murder

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ 2027ൽ; രണ്ടര മണിക്കൂറില്‍ ചെന്നൈ-ബെംഗളൂരു യാത്ര

ബെംഗളൂരു: ബെംഗളൂരു - ചെന്നൈ എക്സ്പ്രസ് വേ പദ്ധതി പൂര്‍ത്തിയാക്കാനുള്ള നടപടിക്രമങ്ങൾ...

പുതിയ പാർട്ടി പ്രഖ്യാപിച്ച് വി.കെ. ശശികല

ചെ​ന്നൈ: ജ​യ​ല​ളി​ത​യു​ടെ തോ​ഴി​യാ​യി​രു​ന്ന വി.​കെ.​ശ​ശി​ക​ല പു​തി​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ചു. ജ​യ​ല​ളി​ത​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ...

കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി

ബെംഗളൂരു: കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. ദക്ഷിണ കന്നഡ...

സ്വത്തുക്കൾ ലിവിങ് പങ്കാളിക്ക് നൽകുമെന്ന് ഭയം; തുമകുരുവിൽ സഹോദരിയെ കൊലപ്പെടുത്തി യുവതിയും മകനും

ബെംഗളൂരു: സ്വത്ത് തർക്കത്തെത്തുടർന്ന് 58-കാരിയെ കൊലപ്പെടുത്തിയ കേസിൽ സഹോദരിയും മകനും പിടിയില്‍....

പിഎസ്‌സി പരീക്ഷ പ്രായപരിധി കൂട്ടി; ജനറൽ വിഭാഗത്തിന് അപേക്ഷിക്കാവുന്നത് 40 വയസ് വരെ

തിരുവനന്തപുരം: പി.എസ്.സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി. ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് ഇനി...

Topics

എടിഎം. കവർച്ചാ ശ്രമം; നേപ്പാൾ സ്വദേശി അറസ്സിൽ

ബെംഗളൂരു: എ.ടി.എം. കുത്തിത്തുറന്ന് കവർച്ച നടത്താൻ ശ്രമിച്ച നേപ്പാൾ സ്വദേശി പിടിയിൽ....

ലെൻസ്‌കേപ്പ് കേരള; ഫോട്ടോ പ്രദർശനം 27 മുതൽ

ബെംഗളൂരു: കേരള ടൂറിസത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 'ലെൻസ്‌കേപ്പ് കേരള' (Lenscape Kerala)...

ഏഷ്യയില്‍ രണ്ടാമത്തേത്; ബെംഗളൂരുവില്‍ 5 ഏക്കറില്‍ ആമസോണിന്റെ പുതിയ ഓഫീസ് 

ബെംഗളൂരു: ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കി ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍. കമ്പനിയുടെ...

മലയാളി നഴ്സിങ് വിദ്യാര്‍ഥിനി കുഴഞ്ഞ് വീണു മരിച്ചു 

ബെംഗളൂരു: മലപ്പുറം തിരൂർ സ്വദേശിനിയായ നഴ്സിങ് വിദ്യാര്‍ഥിനി ബെംഗളൂരുവില്‍ കുഴഞ്ഞ് വീണു...

പെർഫ്യൂം ഗോഡൗണിൽ തീപ്പിടിത്തം; കോടികളുടെ നാശനഷ്ടം

ബെംഗളൂരു: ബെംഗളൂരു നെലമംഗലയ്ക്ക് സമീപം പെർഫ്യൂം ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തിൽ കോടികളുടെ നാശനഷ്ടം....

മനേജ്മെന്‍റ് വിദഗ്ധൻ ഷെവലിയർ പ്രഫ. ജെ.ഫിലിപ്പ് അന്തരിച്ചു

ബെംഗളൂരു: ഐഐഎം ബെംഗളൂരു മുൻ ഡയറക്ടറും ഇന്ത്യയിലെ പ്രമുഖ മാനേജ്മെന്‍റ് വിദഗ്ധനുമായ...

കേരള ആർടിസിയുടെ ബെംഗളൂരുവില്‍ നിന്നും നാഗർകോവിൽ വഴിയുള്ള തിരുവനന്തപുരം എസി ഗജരാജ സ്ലീപ്പർ ഇനിമുതല്‍ പ്രതിദിന സർവീസ് 

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും നാഗർകോവിൽ വഴി തിരുവനന്തപുരത്തേ ക്കുള്ള  കേരള ആർടിസിയുടെ...

ഭാര്യയ്ക്ക് അവിഹിതബന്ധമെന്ന് സംശയം; 21-കാരിയെ ഭർത്താവ് തലയ്ക്കടിച്ച് കൊന്നു

ബെംഗളൂരു: ബെംഗളൂരുവിൽ ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊന്നു. കഗ്ഗാലിപുര പോലീസ് സ്റ്റേഷൻ...

Related News

Popular Categories

You cannot copy content of this page