ബെംഗളൂരു: നിസ്വാർത്ഥമായ പൊതുപ്രവർത്തനത്തിനുള്ള അംഗീകാരമായി കർണാടക ഭവനവകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ ബെംഗളൂരുവിലെ എഐകെഎംസിസി വൊളന്റിയർമാർക്ക് സ്പോൺസർചെയ്ത ഉംറ തീർഥാടനത്തിന്റെ യാത്രയയപ്പ് സമ്മേളനവും ഉംറ പഠനക്ലാസും ഹജ്ജ് കമ്മിറ്റി ചെയർമാൻ സുൽഫിക്കർ അഹമ്മദ് ഖാൻ ഉദ്ഘാടനംചെയ്തു.
തീർഥാടകർക്കുള്ള ബാഗ് വിതരണോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഫാരിഷ മുഖ്യപ്രഭാഷണം നടത്തി. ഉസ്താദ് അയ്യൂബ് ഹസനി ഉംറ പഠനക്ലാസിന് നേതൃത്വംനൽകി.
എഐകെഎംസിസി ബെംഗളൂരു ജനറൽ സെക്രട്ടറി എം.കെ. നൗഷാദ്, മന്ത്രി സമീർ അഹമ്മദ് ഖാന്റെ പിഎ അയ്യൂബ്, നാസർ നീലസാന്ദ്ര, റഹീം ചാവശ്ശേരി, മുസ്തഫ താനറി റോഡ്, ബഷീർ, അബ്ദുള്ള മാവല്ലി, ടി.സി. മുനീർ, റഷീദ് മൗലവി, മുനീർ, റഹ്‌മാൻ, ഹാജിബ എന്നിവർ സംസാരിച്ചു. ഉംറ തീർത്ഥാടകർക്കുള്ള ബാഗ് വിതരണോദ്ഘാടനം സുൽഫിക്കർ അഹ്മദ് ഖാൻ നിർവഹിച്ചു.
SUMMARY: AIKMCC organized Umrah trip and study class














