ബെംഗളൂരു: എഐകെഎംസിസി-എസ്ടിസിഎച്ച് ബെംഗളൂരു സെൻട്രൽ കമ്മിറ്റി മാസാന്ത പാലിയേറ്റീവ് കൺവെൻഷന്റെ ഭാഗമായി സ്നേഹസംഗമം സംഘടിപ്പിച്ചു. കർണാടക ഹജ്ജ് കമ്മിറ്റി ചെയർമാൻ സുൽഫിക്കർ അഹമ്മദ് ഉദ്ഘാടനംചെയ്തു.
എഐകെഎംസിസി-എസ്ടിസിഎച്ച് പ്രവർത്തകരുടെ സന്നദ്ധസേവനപ്രവർത്തനം മാതൃകാപരമാണന്നും സ്നേഹത്തിന്റെയും കരുതലിന്റെയും വലിയസന്ദേശമാണ് ഇതിലൂടെ എഐകെഎംസിസി വൊളന്റിയർമാർ ലോകത്തിന് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ടി. ഉസ്മാൻ അധ്യക്ഷതവഹിച്ചു. മുസ്ലിം യൂത്ത്ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഫീദ തസ്നി മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി എം.കെ. നൗഷാദ്, സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ റഹീം ചാവശ്ശേരി, അബ്ദുല്ല മാവള്ളി, വി.കെ. നാസർ ഹാജി, ടി.സി. മുനീർ, റഷീദ് മൗലവി, ബഷീർ, ട്രഷറർ നാസർ നീലസാന്ദ്ര, എസ്ടിസിഎച്ച് പാലിയറ്റീവ് ഡയറക്ടർ ഡോ. അമീറലി എന്നിവർ സംസാരിച്ചു.
സുൽഫിക്കർ അഹമ്മദ്, കോറമംഗല ഏരിയാ ട്രഷറർ സിദ്ധിഖ്, കിദ്വായ് ആശുപത്രി പ്രൊഫസർ ഡോ. ഖലീൽ ഇബ്രാഹിം, ഖുദൂസ് എന്നിവരെ ഷാൾ അണിയിച്ച് ആദരിച്ചു. പാലിയേറ്റീവ് മാസാന്ത കളക്ഷനിൽ മുമ്പിലെത്തിയ മാരത്തഹള്ളി, കെ.ആർ. പുര, നീലസാന്ദ്ര ഏരിയാകമ്മിറ്റികളെ മെമന്റോ നൽകി ആദരിച്ചു. നീറ്റ് പരീക്ഷയിലും പത്താം ക്ലാസ്, പ്ലസ്ടു, പൊതുപരീക്ഷകൾ എന്നിവയിലും ഉന്നതവിജയം നേടിയ വിദ്യാർഥികളെയും ഹജ്ജ് കാമ്പിൽ സേവനമനുഷ്ഠിച്ചവരെയും ആദരിച്ചു. ജാസിം വാഫി മുടിക്കോട് പ്രാർഥന നിർവഹിച്ചു.
SUMMARY: AIKMCC-STCH organized a love meeting