ന്യൂഡല്‍ഹി: ആഭ്യന്തര അന്താരാഷ്ട്ര പാതകളിലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയർ ഇന്ത്യ. ഇറാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള വിമാന ഇന്ധന വില വര്‍ധിച്ചതോടെയാണ് പുതിയ തീരുമാനം .ഇതോടെ ടിക്കറ്റ് നിരക്കും വർദ്ധിക്കുമെന്നാണ് സൂചന.
ഏപ്രില്‍ എട്ട് ബുധനാഴ്ച മുതല്‍ പുതിയ ചാര്‍ജുകള്‍ നിലവില്‍ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള പുതുക്കിയ സര്‍ചാര്‍ജ് ഏപ്രില്‍ 10 വെള്ളിയാഴ്ച മുതലാണ് പ്രാബല്യത്തില്‍ വരിക.
SUMMARY: Air India increases fuel surcharge















