തൃശൂര്‍: പോലീസിനെ വെല്ലുവിളിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന അര്ജുന് ആയങ്കിയുടെ സഹോദരന് അഖില്‍ കസ്റ്റഡിയില്‍. തൃശൂരില്‍ നിന്നാണ് അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അര്‍ജുനെ ഒളിവില്‍ പോകാന്‍ സഹായിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി.
അര്‍ജുനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കണ്ണൂര്‍ സ്വദേശികളായ രണ്ട് സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിനിടെ, ഒളിവില്‍ കഴിയുന്ന അര്ജുന് ആയങ്കിക്കായി മൂവാറ്റുപുഴ ഡി വൈ എസ് പിയുടെയും ഊന്നുകല്‍ സി ഐയുടെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഊര്‍ജിതമാക്കി.
ഒളിയിടത്തില്‍ ചെന്ന് പിടികൂടുകയാണ് പൊലീസിന്റെ ലക്ഷ്യം. അര്ജുന് ആയങ്കിക്കെതിരെ നിലവില്‍ രണ്ട് കേസുകളാണുള്ളത്. ഇതില്‍ കോതമംഗലത്തെ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചിരുന്നു.
SUMMARY: Arjun Ayanki’s brother Akhil in custody; arrested from Thrissur
















