Wednesday, March 25, 2026
30.6 C
Bengaluru

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ ടിക്കറ്റ് റദ്ദാക്കൽ ചാർജുകളിൽ പുതിയ പരിഷ്‍കാരങ്ങളുമായി ഇന്ത്യൻ റെയിൽവേ, എട്ടുമണിക്കൂറിനുള്ളിൽ റീഫണ്ടില്ല

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ സ്ഥിരീകരിച്ച ടിക്കറ്റുകളുടെ റദ്ദാക്കൽ ചാർജുകളിൽ മാറ്റം വരുത്തി, കൂടുതൽ ക്രമബദ്ധമായ ഘട്ടങ്ങളുള്ള (tiered) റീഫണ്ട് സംവിധാനം അവതരിപ്പിച്ചു. ടിക്കറ്റ് തട്ടിപ്പുകാരുടെ ദുരുപയോഗം തടയുകയും സീറ്റുകളുടെ ഉപയോഗക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. പുതിയ നിയമങ്ങൾ 2026 ഏപ്രിൽ 1 മുതൽ 15 വരെ ഘട്ടംഘട്ടമായി നടപ്പിലാക്കും.

പുതിയ നിയമപ്രകാരം ട്രെയിൻ പുറപ്പെടുന്നതിന് എട്ടുമണിക്കൂറിനുള്ളിൽ കൺഫേം ടിക്കറ്റ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല. ടിക്കറ്റ് റദ്ദാക്കുന്നത് 24 മണിക്കൂറിനും എട്ടുമണിക്കൂറിനും ഇടയിലാണെങ്കിൽ കുറഞ്ഞ നിരക്കിന് വിധേയമായി ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം ഈടാക്കും. ട്രെയിൻ പുറപ്പെടുന്നതിന് 24 മുതൽ 72 മണിക്കൂർ വരെയാണെങ്കിൽ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം ഈടാക്കും. ടിക്കറ്റ് റദ്ദാക്കുന്നത് 72 മണിക്കൂർ മുമ്പാണെങ്കിൽ പരമാവധി റീഫണ്ട് ഉറപ്പാക്കും. ടിക്കറ്റ് റദ്ദാക്കുന്നതിന് ചെറിയ പിഴ മാത്രമാണ് ഈടാക്കുകയെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു.

പി.ആർ.എസ് കൗണ്ടർ ടിക്കറ്റുകൾക്കും ഇ -ടിക്കറ്റുകൾക്കും പുതിയ റീഫണ്ട് നിയമങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നേരത്തേ യാത്രക്കാർക്ക് ടെർമിനേറ്റിങ് സ്റ്റേഷനിൽനിന്ന് മാത്രമായിരുന്നു ടിക്കറ്റ് റദ്ദാക്കാൻ സാധിക്കുക. എന്നാൽ, ഇപ്പോൾ യാത്രക്കാർക്ക് ഏത് സ്റ്റേഷനിലെയും കൗണ്ടറിൽനിന്ന് ടിക്കറ്റ് റദ്ദാക്കാൻ കഴിയും. നേരത്തേ ഇ-ടിക്കറ്റുകൾക്ക് യാത്രക്കാർ നേരിട്ട് ടിക്കറ്റ് ഡെപോസിറ്റ് രസീത് ഫയൽ ചെയ്യണ​മായിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്നും ഓട്ടോമാറ്റിക് റീഫണ്ട് അനുവദിക്കുമെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു.

അവസാന നിമിഷം ടിക്കറ്റ് റദ്ദാക്കുന്നത് കുറക്കുന്നതിനും മറ്റ് യാത്രക്കാർക്കുള്ള സീറ്റ് ലഭ്യത ഉറപ്പാക്കുന്നതിനുമാണ് പുതിയ റീഫണ്ട് പോളിസി അവതരിപ്പിച്ചിരിക്കുന്നതെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. നേരത്തേ തൽകാൽ ടിക്കറ്റ് ബുക്കിങ്ങിന് ആധാർ ബന്ധിപ്പിക്കൽ നിർബന്ധമാക്കിയിരുന്നു.

SUMMARY: Attention passengers; Train ticket cancellation; Indian Railways with new reforms, no refund within eight hours

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

റെജി ചെറിയാന് ആശ്വാസം; സൂക്ഷ്മ പരിശോധനയില്‍ തള്ളിയ പത്രിക സ്വീകരിച്ചു

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിന് കുറച്ച്‌ ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. റെജി ചെറിയാന്‍റെ...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസ്: ഇടപെടാന്‍ വിസമ്മതിച്ച്‌ സുപ്രീം കോടതി

ഡല്‍ഹി: ആദ്യ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ആശ്വാസം. രാഹുലിന്റെ മുൻകൂർ...

സ്വര്‍ണ വിലയില്‍ വര്‍ധന

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാമിന് 345 രൂപ വര്‍ധിച്ച്‌ 13,445...

കനത്ത ചൂട്: 12 ജില്ലകളില്‍ ഉയര്‍ന്ന താപനിലാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്.  ഇന്ന്...

ഡോ. സുഷമ ശങ്കറിന് ഭാഷാശ്രീ സംസ്ഥാന സാഹിത്യ പുരസ്കാരം

ബെംഗളൂരു: സാഹിത്യകാരിയും അധ്യാപികയുമായ ഡോ. സുഷമ ശങ്കറിന് ഭാഷാശ്രീ സാംസ്കാരിക മാസികയുടെ...

Topics

ഡോ. സുഷമ ശങ്കറിന് ഭാഷാശ്രീ സംസ്ഥാന സാഹിത്യ പുരസ്കാരം

ബെംഗളൂരു: സാഹിത്യകാരിയും അധ്യാപികയുമായ ഡോ. സുഷമ ശങ്കറിന് ഭാഷാശ്രീ സാംസ്കാരിക മാസികയുടെ...

പിങ്ക് ലൈനില്‍ സുരക്ഷാപരിശോധന ഒരാഴ്ചയ്ക്കകം; സർവീസ് മേയിൽ ആരംഭിക്കും 

ബെംഗളൂരു: കലേന അഗ്രഹാര മുതല്‍ നാഗവാര വരെ 21.24 കിലോമീറ്റര്‍ നീളുന്ന...

ബെംഗളൂരുവി​ൽ നി​ന്ന് മോ​ഷ്ടി​ച്ച കാ​ർ രാ​ജ​സ്ഥാ​നി​ൽ ക​ണ്ടെ​ത്തി; അന്തർസംസ്ഥാന വാഹന മോഷ്ടാവ് അറസ്റ്റിൽ

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ബാഗലൂരിൽ ഉടമയുടെ വീടിനോട് ചേർന്നുള്ള സ്ഥലത്ത് പാർക്ക്...

ബെംഗളൂരുവിലെ തി​ര​ക്കേ​റി​യ റോ​ഡി​ൽ ബി​യ​ർ കു​ടി​ച്ച് ബൈ​ക്കില്‍ ഉല്ലാസയാത്ര; മൂ​ന്ന് യു​വ ഡോ​ക്ട​ർ​മാ​ർ പി​ടി​യി​ൽ

ബെംഗളൂരു: ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ റോ​ഡി​ൽ മ​ദ്യ​പി​ച്ചു​കൊ​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത ഡോ​ക്ട​ർ​മാ​ർ...

ചന്നപട്ടണയിലെ ബസപകടം; മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു 

ബെംഗളൂരു: കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്കു വന്ന സ്വകാര്യ ബസ് മൈസൂരുവിനു സമീപം ചന്നപട്ടണ...

ചന്നപട്ടണക്ക് സമീപം കേരളത്തിൽ നിന്നുള്ള സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു; 4 മലയാളികൾ മരിച്ചു

ബെംഗളൂരു: മൈസൂരുവിന് സമീപം ചന്നപ്പട്ടണ മദ്ടൂരില്‍ കേരളത്തിൽ നിന്നുള്ള സ്വകാര്യ ബസ്...

മലയാളി യുവാവിനെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളരു: കണ്ണൂർ സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ മരിച്ച നിലയിൽ...

ബെംഗളൂരുവില്‍ വാഹനാപകടം; മൂന്ന് സ്ത്രീകൾ മരിച്ചു, എട്ട് പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ ദേവനഹള്ളിയുടെ പ്രാന്തപ്രദേശത്തുള്ള റാണി ക്രോസിന് സമീപം...

Related News

Popular Categories

You cannot copy content of this page