ബി.എം.ടി.സി ബസുകളിൽ ഇനി ഓഡിയോ പരസ്യങ്ങളും; ആദ്യഘട്ടത്തിൽ 300 ബസുകളിൽ നടപ്പാക്കാന്‍ പദ്ധതി

ബെംഗളൂരു: ബി.എം.ടി.സി ബസുകളിൽ യാത്ര ചെയ്യുന്നവർക്ക് ഇനി യാത്രയ്ക്കിടെ ഓഡിയോ പരസ്യങ്ങളും കേൾക്കേണ്ടിവരും. ടിക്കറ്റ് വരുമാനത്തിന് പുറമെ കൂടുതൽ വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളിൽ ഓഡിയോ പരസ്യ സംവിധാനം നടപ്പാക്കാൻ ടെൻഡർ ക്ഷണിച്ചു.

ആദ്യഘട്ടത്തിൽ 300 നോൺ-എസി ബസുകളിലാണ് സംവിധാനം സ്ഥാപിക്കുക. സാധാരണ, എക്സ്പ്രസ്, രാത്രി സർവീസ് ബസുകൾ ഇതിൽ ഉൾപ്പെടും. തിരഞ്ഞെടുത്ത ഏജൻസി സംവിധാനം സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യും. കരാർ കാലാവധി മൂന്ന് വർഷമായിരിക്കും.

ഓരോ പരസ്യത്തിനും 10 സെക്കൻഡ് വരെ ദൈർഘ്യമുണ്ടാകും. പരസ്യങ്ങൾ പ്രധാനമായും കന്നഡയിൽ നൽകണം. ഇംഗ്ലീഷ് പരസ്യങ്ങൾക്കും അനുമതിയുണ്ടാകും. ബസ്സുകളുടെ നിലവിലെ ജിപിഎസ് സംവിധാനവുമായി സംയോജിപ്പിച്ച് പ്രത്യേക പ്രദേശങ്ങളിലെ യാത്രക്കാർക്ക് അനുയോജ്യമായ ലൊക്കേഷൻ അടിസ്ഥാനത്തിലുള്ള പരസ്യങ്ങൾ നൽകാനും പദ്ധതിയുണ്ട്.

അതേസമയം, യാത്രക്കാരുടെ ബസ് സ്റ്റോപ്പ് അറിയിപ്പുകൾ, സുരക്ഷാ സന്ദേശങ്ങൾ, ഡ്രൈവറുടെ പ്രധാന അറിയിപ്പുകൾ എന്നിവ തടസ്സപ്പെടരുതെന്ന് ബി.എം.ടി.സി വ്യക്തമാക്കിയിട്ടുണ്ട്. മൊത്തം പരസ്യ സമയത്തിന്റെ പത്ത് ശതമാനം അറിയിപ്പുകൾക്കും പൊതുതാൽപര്യ സന്ദേശങ്ങൾക്കുമായി മാറ്റിവെക്കും. അടിയന്തര അറിയിപ്പുകൾ വരുമ്പോൾ പരസ്യങ്ങൾ സ്വമേധയാ നിർത്തുന്ന സംവിധാനവും ഉണ്ടായിരിക്കും.

എന്നാല്‍ ശബ്ദപരസ്യങ്ങളുടെ വരവ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്കയും ഇതിനോടകം ഉയർന്നിട്ടുണ്ട്. ബസുകളിലെ ഗതാഗതശബ്ദത്തിനും യാത്രക്കാരുടെ സംസാരത്തിനും പുറമെ ഓഡിയോ പരസ്യങ്ങൾ കൂടി വന്നാൽ യാത്ര കൂടുതൽ അസൗകര്യമാകുമെന്നാണ് ചില യാത്രക്കാരുടെ അഭിപ്രായം. എന്നാൽ ശബ്ദനിലയും ഉള്ളടക്കവും നിയന്ത്രിച്ച് യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കുമെന്ന് ബി.എം.ടി.സി വ്യക്തമാക്കിയിട്ടുണ്ട്.

ടിക്കറ്റ് നിരക്ക് വർധിപ്പിക്കാതെ അധിക വരുമാനം കണ്ടെത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഓഡിയോ പരസ്യങ്ങൾക്ക് പുറമെ ബസ് ടിക്കറ്റുകളുടെ പിൻഭാഗത്തും സീറ്റുകൾക്ക് പിന്നിലും പരസ്യങ്ങളും ക്യുആർ കോഡുകളും നൽകാനുള്ള നടപടികളും പരിഗണിച്ചുവരികയാണ്.
SUMMARY: Audio advertisements to be introduced in BMTC buses; scheme to cover 300 buses in the first phase.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ അന്തരിച്ചു  

ബെംഗളൂരു: ആലപ്പുഴ ചെങ്ങന്നൂർ മാന്നാർ സ്വദേശി പി.ബി. വിജയകുമാർ (70) ബെംഗളൂരുവിൽ...

നാളെ മുതല്‍ വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നാളെ രാത്രി മുതല്‍ വൈദ്യുതി നിയന്ത്രണത്തിന്...

ധർമസ്ഥല വിദ്യാർഥിനിയുടെ കൊലപാതകം; ചേതൻ സിംഗ് റാത്തോഡിനെ പുതിയ എസ്‌ഐടി തലവനായി നിയമിച്ചു

ബെംഗളൂരു: കർണാടകയിലെ ധർമസ്ഥലയ്ക്ക് സമീപം 17 വയസ്സുകാരിയായ വിദ്യാർഥിനി സൗജന്യ ക്രൂരമായി...

ആൻഡമാൻ കടലിൽ ന്യൂനമര്‍ദ്ദം: നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. നാളെ പത്തനംതിട്ട, കോട്ടയം,...

ഹോർമുസിൽ 27 ഇന്ത്യക്കാരുമായി പോയ ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ ലിംപറ്റ് മൈൻ ആക്രമണം

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികർ സഞ്ചരിച്ച എണ്ണക്കപ്പലിനു നേരെ ആക്രമണം....

ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; 50-ലധികം പ്രദേശങ്ങളെ ബാധിക്കും

ബെംഗളൂരു: വൈദ്യുതി ശൃംഖലയിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് ബെംഗളൂരുവിലെ 50-ലധികം പ്രദേശങ്ങളിൽ...

പടിഞ്ഞാറൻ ബെംഗളൂരുവിൽ പുള്ളിപുലിയുടെ സാന്നിധ്യം; രാത്രി റോഡ് മുറിച്ചുകടക്കുന്ന ദൃശ്യം വൈറൽ

ബെംഗളൂരു: നഗരത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ വന്യജീവികളുടെ സാന്നിധ്യം വീണ്ടും ചർച്ചയാകുന്നു. പടിഞ്ഞാറൻ...

വിഷ്ണുവർധനും ബി. സരോജാദേവിക്കും മരണാനന്തര ബഹുമതിയായി കർണാടക രത്ന

ബെംഗളൂരു: കന്നഡ സിനിമയുടെ ചരിത്രത്തിൽ നിർണായക സ്ഥാനം നേടിയ രണ്ട് അതുല്യ...

Related Articles

Popular Categories