Wednesday, February 4, 2026
25 C
Bengaluru

പഴയ ബസുകള്‍ പുതുക്കി ഇറക്കുന്നതിന് വിലക്ക്; കേരളത്തിൽ ഇരുന്നൂറോളം സ്വകാര്യബസുകൾക്ക് കുരുക്ക്

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കാലാവധി തീർന്ന ബസുകള്‍ പുതുക്കിപണുത് കേരളത്തില്‍ സർവീസ് നടത്തുന്നതിന് വിലക്കേർപ്പെടുത്തി. അറ്റകുറ്റപ്പണികളെല്ലാം കഴിഞ്ഞ് സര്‍വീസ് തുടങ്ങാനിരുന്ന ഘട്ടത്തിലാണ് സംസ്ഥാന ഗതാഗത അതോറിറ്റിയുടെ തീരുമാനമുണ്ടായത്. ഇത് വിലക്കിയതോടെ സംസ്ഥാനത്ത് കുരുക്കിലായത് 200 ഓളം സ്വകാര്യബസുകളാണ്.

മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ സ്വകാര്യബസുകള്‍ സര്‍വീസ് ആരംഭിക്കാനാകാതെ കുടുങ്ങിയത്. ഡല്‍ഹി, ഹരിയാന, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സര്‍വീസ് ബസുകളുടെ ഉപയോഗകാലാവധി എട്ടു മുതല്‍ 10 വര്‍ഷം വരെയാണ്. കേരളത്തില്‍ ഇത് 22 വര്‍ഷമാണ്. കേരളത്തില്‍ ബസുകള്‍ മാറ്റേണ്ട ഘട്ടമെത്തുമ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് ബസ് വാങ്ങി അറ്റകുറ്റപ്പണി നടത്തി രജിസ്ട്രേഷന്‍ കേരളത്തിലേക്ക് മാറ്റി സര്‍വീസ് നടത്തിയിരുന്നു.

30 വര്‍ഷത്തിലധികമായി ഇത് തുടരുന്നുണ്ട്. പുതിയ ബസ് വാങ്ങാന്‍ അമ്പത് ലക്ഷത്തോളം ചെലവ് വരുമ്പോള്‍ ഉപയോഗിച്ച വാഹനം 10-15 ലക്ഷം രൂപയ്ക്ക് ലഭിക്കുമെന്നതാണ് നേട്ടം. പഴയ ബസുകള്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന സുരക്ഷാ പ്രശ്‌നങ്ങളും വായുമലീനീകരണവും ഒഴിവാക്കാനാണ് വിലക്കെന്നാണ് സംസ്ഥാന ഗതാഗത അതോറിറ്റി പറയുന്നത്. പഴയ വാഹനങ്ങള്‍ വന്നടിയുന്ന സ്ഥലമായി കേരളം മാറാതിരിക്കുന്നതിനും കൂടിയാണ് ഈ തീരുമാനമെടുത്തതെന്ന് ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കെ. മനോജ്കുമാര്‍ പറഞ്ഞു.

SUMMARY: Ban on refurbishing old buses; Around 200 private buses in trouble in Kerala

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മാധ്യമപ്രവര്‍ത്തകൻ വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: ന്യൂസ് മലയാളം ചാനലിലെ ക്യാമറാമാൻ ജെ.ബി. ജ്യോതിഷ് (27) വാഹനാപകടത്തില്‍...

“വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി”; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റ് പുറത്തുവിട്ട് ജസ്ല മാടശേരി

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നടത്തിയ ചാറ്റ് പുറത്ത് വിട്ട് സോഷ്യല്‍...

കണ്ണൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

കണ്ണൂർ: കണ്ണൂരില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ചത്ത കാക്കയിലാണ് കണ്ണൂർ മാലൂർ...

സ്വര്‍ണവിലയില്‍ വീണ്ടും വൻ കുതിപ്പ്

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ റെക്കോഡ് വര്‍ധനവ്. 1,12,880 രൂപയില്‍ നിന്ന് നേരെ 1,17,720...

ഇടപ്പള്ളി ലുലുമാളിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കൊച്ചി: ഇടപ്പള്ളി ലുലുമാളിന് സമീപം ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇടപ്പള്ളി...

Topics

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു

ബെംഗളൂരു: കനക്പുരയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു ഒരു കുടുംബത്തിലെ 3 പേർ...

ബെംഗളൂരുവില്‍ അപ്പാർട്മെന്റിന് സമീപം പുള്ളിപ്പുലിയുടെ സാന്നിധ്യം 

ബെംഗളൂരു: നഗരത്തിലെ ജെപി നഗറിനു സമീപത്തെ അഞ്ജനപുര ഏഴാം ബ്ലോക്കിലെ അപ്പാർട്മെന്റിനടുത്ത്...

സായാഹ്ന സവാരിക്കിറങ്ങിയ സ്ത്രീയുടെ സ്വർണമാല കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ന്നു

ബെംഗളൂരു: സായാഹ്ന സവാരിക്കിറങ്ങിയ സ്ത്രീയുടെ സ്വർണമാല കത്തികാട്ടി കവർന്നെടുത്തു. ബെംഗളൂരു മദനായകനഹള്ളി...

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള; ഇന്ന് മൂന്ന് മലയാള ചിത്രങ്ങള്‍

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള മേളയിൽ ഇന്ന് മൂന്നു മലയാള ചിത്രങ്ങള്‍...

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള; കയ്യടി നേടി ‘മോഹ’വും കാടും, ഇന്ന് 59 ചിത്രങ്ങൾ

ബെംഗളൂരു: 17-മത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രേക്ഷക ശ്രദ്ധ നേടി...

65 വയസ്സുകാരി കൊല്ലപ്പെട്ടു, വീട്ടുജോലിക്കാരനെ സംഭവസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവില്‍ 65 വയസ്സുള്ള സ്ത്രീയെ കൊല്ലപ്പെട്ട നിലയിലും വീട്ടുജോലിക്കാരനെ സംഭവസ്ഥലത്ത്...

വിദ്യാർഥികളുടെ ഇൻ്റേൺഷിപ്പിൽ തട്ടിപ്പ്; കർശന നടപടിയുമായി വി.ടി.യു.

ബെംഗളൂരു: കര്‍ണാടകയിലെ പ്രമുഖ സാങ്കേതിക സര്‍വ്വകലാശാലയായ വിശ്വേശ്വരയ്യ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ (വി.റ്റി.യു.)...

സി.ജെ.റോയിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി; മൃതദേഹം സംസ്കരിച്ചു

ബെംഗളൂരു: സ്വയം നിറയൊഴിച്ച്‌ മരണപ്പെട്ട കോണ്‍ഫിഡന്റ് ഗ്രൂപ്പ് മേധാവി സി ജെ...

Related News

Popular Categories

You cannot copy content of this page