ബം​ഗ്ലാ​ദേ​ശ് തി​ര​ഞ്ഞെ​ടു​പ്പ്; ബി​എ​ൻ​പി​ക്ക് വ​ൻ വി​ജ​യം, താ​രി​ഖ് റ​ഹ്മാ​ൻ  പ്രധാനമന്ത്രിയായേക്കും

ധാ​ക്ക: 15 വ​ർ​ഷം നീ​ണ്ടു​നി​ന്ന ഷെ​യ്ഖ് ഹ​സീ​ന​യു​ടെ ഭ​ര​ണ​ത്തി​ന് അ​ന്ത്യം കു​റി​ച്ചു​കൊ​ണ്ട് ന​ട​ന്ന ച​രി​ത്ര​പ്ര​ധാ​ന​മാ​യ പൊ​തുതി​ര​​ഞ്ഞെ​ടു​പ്പി​ൽ ഖാ​ലി​ദ സി​യ​യു​ടെ പാ​ർ​ട്ടി​യാ​യ ബം​ഗ്ലാ​ദേ​ശ് നാ​ഷ​ണ​ലി​സ്റ്റ് പാ​ർ​ട്ടി വ​ൻ വി​ജ​യ​ത്തി​ലേ​ക്ക്. വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​മ്പോ​ൾ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് ആ​വ​ശ്യ​മാ​യ 151 സീ​റ്റു​ക​ൾ ബി​എ​ൻ​പി ഇ​തി​ന​കം പി​ന്നി​ട്ട​താ​യാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ബി. എൻ.പി. യുടെ പ്രധാനമന്ത്രി സ്ഥാനാർഥിയും പാർട്ടി ചെയർമാനുമായ താരിഖ് റഹ്‌മാൻ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ചു.

350 അംഗ പാർലമെന്റിലെ 299 സീറ്റിലേക്ക് വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ 47.9 ശതമാനമാണ് പോളിങ്. കേവല ഭൂരിപക്ഷവും കടന്ന് ബി.എൻ.പി. മുന്നേറ്റം തുടരുന്നതായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ഹസീനയുടെ അവാമി ലീഗിനെ തിരഞ്ഞെടുപ്പിൽനിന്ന് വിലക്കിയതിനാൽ ബി.എൻ.പി.യും രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിസ്റ്റ് പാർട്ടിയായ ജമാഅത്തെ ഇസ്ലാമി നയിക്കുന്ന മുന്നണിയും തമ്മിലായിരുന്നു പ്രധാന മത്സരം. ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ന​യി​ക്കു​ന്ന സ​ഖ്യം നി​ല​വി​ൽ 60-ഓ​ളം സീ​റ്റു​ക​ളു​മാ​യി പി​ന്നി​ലാ​ണ്.

ദീ​ർ​ഘ​കാ​ല​ത്തെ രോ​ഗ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് 2025 ഡി​സം​ബ​ർ 30-ന് ​അ​ന്ത​രി​ച്ച മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഖാ​ലി​ദ സി​യ​യു​ടെ അ​ഭാ​വ​ത്തി​ൽ മ​ക​ൻ താ​രി​ഖ് റ​ഹ്മാ​നാ​ണ് പാ​ർ​ട്ടി​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ഹസീനഭരണകൂടത്തിന്റെ രാഷ്ട്രീയവേട്ടയാടലുകളെത്തുടർന്ന് സ്വയം തിരഞ്ഞെടുത്ത 17 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​ന് ശേ​ഷം തി​രി​ച്ചെ​ത്തി​യ താ​രി​ഖ് റ​ഹ്മാ​ൻ ത​ന്നെ അ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​നാ​ണ് സാ​ധ്യ​ത. 2025 അവസാനമാണ് താരിഖ് ബംഗ്ലാദേശിൽ തിരികെയെത്തിയത്. കൂടുതൽ സുരക്ഷിതവും സ്വതന്ത്രവുമായ ബംഗ്ലാദേശാണ് താരിഖ് വാദ്ഗാനം ചെയ്തിരിക്കുന്നത്. പാവപ്പെട്ടവർക്ക് സഹായധനംനൽകുമെന്നും പ്രധാനമന്ത്രി പദത്തിൽ ഒരു വ്യക്തിക്ക് 10 വർഷമേ പരമാവധി അനുവദിക്കൂയെന്നും ബി.എൻ.പി. പ്രകടന പത്രികയിൽ പറയുന്നു.
SUMMARY: Bangladesh elections; BNP wins by a landslide, Tariq Rahman likely to become Prime Minister

Hot this week

ബെംഗളൂരുവിന് സമീപം കെങ്കേരിയില്‍ ബൈക്കപകടം; രണ്ടു മലയാളി വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരു -മൈസൂരു എക്സ്പ്രസ്സ് വേയിൽ കെങ്കേരിക്ക് സമീപം ഉണ്ടായ ബൈക്കപകടത്തിൽ...

അസമില്‍ ലാന്‍ഡിങ്ങിനിടെ വ്യോമസേന വിമാനം തകർന്നുവീണ് തീപ്പിടിച്ചു

ജോര്‍ഹട്ട്: അസമിലെ ജോർഹട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനത്തിന് തീപിടിച്ചു. ലാൻഡ്...

സ്വർണവിലയിൽ ഇന്നും വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് പവന് 360 രൂപയുടെ വർധനവുണ്ടായി....

ധര്‍മസ്ഥല വെളിപ്പെടുത്തല്‍: സമ്മർദം ചെലുത്തിയെന്ന പ്രതിയുടെ ആരോപണം തള്ളി പ്രകാശ് രാജ്, അഭ്യൂഹപ്രചാരണത്തിലും കെട്ടുകഥകളിലും വിശ്വസിക്കരുതെന്ന് നടന്‍ 

ബെംഗളൂരു: ധര്‍മസ്ഥല വെളിപ്പെടുത്തല്‍ കേസുമായി ബന്ധപ്പെട്ട് നടന്‍ പ്രകാശ് രാജിനും സാമൂഹികപ്രവര്‍ത്തകര്‍ക്കുമെതിരേ...

വിവാദ സ്‌പെഷ്യല്‍ പ്ലീഡർ നിയമനം: കെ.ബി പ്രദീപ് രാജിവെച്ചു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക...

സാങ്കേതിക തകരാർ‌; ഷാർജ-കോഴിക്കോട് എയർ അറേബ്യ വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ്

കൊച്ചി: ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം (ജി9...

പ്രവാസി മലയാളി അസോസിയേഷൻ കഥാ-ലേഖന രചനാമത്സരം: രജിസ്ട്രേഷൻ നാളെ വരെ

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടക 10-ാം വാർഷികത്തോടനുബന്ധിച്ച് പ്രവാസി മലയാളികൾക്കായി...

മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ വധഭീഷണി; ഒരാൾ പിടിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെയുണ്ടായ വധഭീഷണി സന്ദേശത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ...

Related Articles

Popular Categories