ബാസ്കറ്റ്‌ബോൾ പരിശീലകൻ കെ.എസ്. നായർ അന്തരിച്ചു

ബെംഗളൂരു: കേരളത്തിൽ നിന്നുള്ള പ്രമുഖ ബാസ്കറ്റ്‌ബോൾ പരിശീലകനും അന്താരാഷ്ട്ര റഫറിയുമായിരുന്ന മാഹി അഴിയൂർ ശാന്തിഭവനിൽ കെ.എസ്. നായർ (കെ. ശിവദാസൻ നായർ-84) ബെംഗളൂരുവില്‍ അന്തരിച്ചു. കർമലാരത്തുള്ള മകളുടെ വസതിയിൽ ശനിയാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു അന്ത്യം. ആലപ്പുഴ തലവടി സ്വദേശിയാണ്. വിരമിച്ചശേഷം മാഹിയിൽ താമസമാക്കിയ അദ്ദേഹം മൂന്നുവർഷത്തോളമായി ബെംഗളൂരുവിലാണ്. അസുഖ ബാധിതനായിരുന്നു

എയർഫോഴ്‌സ് മുൻ ബാസ്കറ്റ്ബോൾ താരമാണ്. വിരമിച്ചശേഷം കേരള സ്പോർട്‌സ് കൗൺസിലിൽ ബാസ്കറ്റ്‌ബോൾ പരിശീലകനായി ചേർന്നു. സ്പോർട്‌സ് കൗൺസിലിന്റെ കോഴിക്കോട്ടെ സ്പോർട്സ് ഡിവലപ്‌മെന്റ് ഓഫീസറായും പ്രവർത്തിച്ചു. 1980-കളുടെ അവസാനത്തിലും 1990-കളുടെ തുടക്കത്തിലും അദ്ദേഹം കേരള ബാസ്കറ്റ്‌ബോൾ അസോസിയേഷന്റെ റഫറീസ് ബോർഡ് ചെയർമാനായും സേവനമനുഷ്ഠിച്ചു.

1990-കളിൽ രാജ്യത്തുടനീളമുള്ള അഖിലേന്ത്യാ ടൂർണമെന്റുകളിൽ റഫറിയായിരുന്നു. കോഴിക്കോട് പ്രൊവിഡൻസ് കോളേജിൽ പരിശീലകനായി ചേർന്ന് ഒരുകൂട്ടം ദേശീയ-അന്തർദേശീയ, യൂണിവേഴ്‌സിറ്റി താരങ്ങളെ സൃഷ്ടിക്കാൻ കെ.എസ്. നായർക്കായി. രശ്മി കരുണാകരൻ, സെലിൻ വിൻസെന്റ്, മോളിക്കുട്ടി ജോർജ്, ലീലാമ്മ, സാലി, ജീന-ജിജി-ജിയോ സഹോദരിമാർ, റെന്നി ലാൽ, ബെറ്റി, ഉഷ, വന്ദന, ജിജി തോമസ് റോജ, ബ്രൈറ്റ്, ജെസ്സി തോമസ് ഷെട്ടി തുടങ്ങിയവർ കെ.എസ്. നായർ പരിശീലിപ്പിച്ച താരങ്ങളാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ ബാസ്കറ്റ്ബോൾ പരിശീലകൻ കെ.എൻ.കെ. നായർ സഹോദരനാണ്.

ഭാര്യ: ടി.സി. ജയലക്ഷ്മി. മക്കൾ: അനു ശിവദാസൻ, നന്ദന ശിവദാസൻ. മരുമക്കൾ: രാജശേഖരൻ, രാജീവ് ഭാസ്‌കരൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ബെംഗളൂരു കുഡ്‌ലു ശ്മശാനത്തിൽ നടക്കും.
SUMMARY: Basketball coach K.S. Nair passed away

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണ് മരിച്ചു. മണ്ണഞ്ചേരി...

സ്വര്‍ണവിലയില്‍ കുതിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. ആഗോള വിപണിയിലും വില...

കള്ളനോട്ടുകള്‍ അച്ചടിച്ച് വിതരണം; രണ്ട് പേര്‍ പിടിയിൽ

ബെംഗളൂരു: 500 രൂപയുടെ കള്ളനോട്ടുകള്‍ അച്ചടിച്ച് കർണാടകയിലും തമിഴ്നാട്ടിലും വിതരണം ചെയ്ത...

‘രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളെ രാഷ്ട്രീയ ആയുധമാക്കുന്നു’; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

ന്യൂഡല്‍ഹി: നീറ്റ്, സിബിഎസ്‌ഇ പരീക്ഷാ ക്രമക്കേടില്‍ തന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ...

മകൾക്ക് 18 വയസ്സ് തികഞ്ഞാലും ഉന്നത വിദ്യാഭ്യാസച്ചെലവ് പിതാവ് വഹിക്കണം: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞാലും ഉപരിപഠനത്തിനുള്ള ചെലവുകൾ വഹിക്കാൻ പിതാവിന്...

അനുനയ നീക്കം; വാങ്ചുക്കിനെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്ര മന്ത്രിമാർ

ന്യൂഡൽഹി: നിരാഹാര സമരം തുടരുന്ന സോനം വാങ്ചുക്കിനെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രിമാർ....

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും

ബെംഗളൂരു: കാവേരി കുടിവെള്ള വിതരണത്തിനായുള്ള പ്രധാന പൈപ്പ് ലൈനിൽ അടിയന്തര അറ്റകുറ്റപ്പണികൾ...

കല ഓണോത്സവം പോസ്റ്റർ പ്രകാശനം

ബെംഗളൂരു: ബെംഗളൂരു കല വെല്‍ഫയര്‍ അസോസിയേഷന്‍  സംഘടിപ്പിക്കുന്ന കല ഓണോത്സവം 2026-ന്റെ...

Related Articles

Popular Categories