ബെംഗളൂരു സ്ഫോടന കേസ്: സക്കറിയയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ബെംഗളൂരു: ബെംഗളൂരു സ്ഫോടന കേസിലെ എട്ടാം പ്രതിയും മലപ്പുറം പരപ്പനങ്ങാടി സ്വദേശിയുമായ സക്കറിയ സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ എൻഐഎ പ്രത്യേക കോടതി തള്ളി. തന്‍റെ മാതാവ് ബിയ്യുമ്മ (66) ശുചിമുറിയിൽ തെന്നി വീണ് ഇടുപ്പല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമായി കിടപ്പിലായ സാഹചര്യത്തിൽ മാതാവിനെ പരിചരിക്കാനായി 15 ദിവസത്തെ താൽക്കാലിക ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ സമർപ്പിച്ചത്.

ശസ്ത്രക്രിയ കഴിഞ്ഞിട്ടും ആരോഗ്യ അവസ്ഥക്ക് കാര്യമായ പുരോഗതി ഇല്ലാത്തതിനാൽ ചലനശേഷി നഷ്ടപ്പെട്ട് പൂർണമായും കിടപ്പിലാണെന്നും ഭക്ഷണം, മരുന്ന് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും മറ്റുള്ളവരുടെ നിരന്തരമായ സഹായം ആവശ്യമാണെന്നും വിദേശത്തായ സഹോദരന് മടങ്ങി വരാൻ തടസ്സമുണ്ടെന്നും ഭർതൃഗൃഹത്തിലായ സഹോദരിക്ക് നിരന്തരമായ പരിചരണം നൽകാൻ ഒറ്റയ്ക്ക് കഴിയുന്ന സാഹചര്യമല്ലെന്നും അതിനാൽ മാതാവിനെ നിരന്തരമായ പരിചരണം നൽകാൻ കഴിയുന്ന ഒരേയൊരു മകൻ താൻ ആണെന്നും സക്കറിയ ജാമ്യാപേക്ഷയിൽ ബോധിപ്പിച്ചിരുന്നു.

എന്നാല്‍ രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ കേസിന്റെ നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിൽ എത്തിനിൽക്കുന്നതിനാൽ പ്രതിക്ക് മാതാവിനെ പരിചരിക്കാൻ കേരളത്തിലേക്ക് പോകാൻ അനുമതി നൽകുന്നത് പാടില്ലെന്നു പ്രൊസിക്യൂഷൻ വാദിച്ചു. കേരളം സന്ദർശിക്കാൻ അനുമതി നൽകിയാൽ ഒളിവിൽ കഴിയുന്ന പ്രതികളുമായി ബന്ധം സ്ഥാപിക്കാനും വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനും ഒളിവിൽ പോകാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ എതിർ സത്യവാങ്മൂലത്തിൽ കോടതിയെ ധരിപ്പിച്ചു. തുടർന്ന് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

2008 ജൂലൈ 25ന് ബെംഗളൂരുവിൽ എട്ടിടത്തായി നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട കേസിലെ രണ്ടാം പ്രതിയായ ഷറഫുദ്ദീന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രോണിക്സ് കടയിലെ ജീവനക്കാരനായിരുന്നു സക്കറിയ. സ്ഫോടനവുമായി ബന്ധപ്പെട്ട ഏതോ ഉപകരണം ഷറഫുദ്ദീന്റെ നിർദേശപ്രകാരം സക്കറിയ ഒളിച്ചുവച്ചെന്ന കുറ്റം ചുമത്തിയാണ് 2009ൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഈ കേസിലെ 31–ാം പ്രതിയാണ് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി. രണ്ടാഴ്ച മുമ്പ് കേസിലെ 28-ാം പ്രതിയായ വിചാരണ തടവ്കാരന്‍ കുടക് സ്വദേശി അബ്ദുൽഖാദർ (64 ) ജയിലിൽ മരണപ്പെട്ടിരുന്നു.
SUMMARY: Bengaluru blast case: Court rejects Zakaria’s bail plea

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിലേക്ക് വൻ വ്യവസായ നിക്ഷേപങ്ങൾ; ബെംഗളൂരു കേന്ദ്രീകരിച്ച് പുതിയ പദ്ധതികൾക്ക് സാധ്യത

ബെംഗളൂരു: വ്യവസായ നിക്ഷേപം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കർണാടക സർക്കാർ സിംഗപ്പൂരിലെ വിവിധ...

പറക്കാനൊരുങ്ങിയ വിമാനത്തിൻ്റെ പൈലറ്റ് ‘അടിച്ചുഫിറ്റ്’, വിമാന സർവീസ് മുടങ്ങി; എയർ ഇന്ത്യയിൽ വീണ്ടും പൈലറ്റിന് സസ്‌പെൻഷൻ

ന്യൂഡൽഹി: വിമാനം പുറപ്പെടുന്നതിന് മുമ്പ് നടത്തിയ പരിശോധനയിൽ മദ്യം കഴിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന്...

വിസ്മയ മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍; എസ് ക്യൂബ് ഫിലിംസിന്റെ മൂന്നാം ചിത്രം ഒരുങ്ങുന്നു

തിരുവനന്തപുരം : ഉയരെ, ജാനകി ജാനേ എന്നീ ചിത്രങ്ങൾക്ക് ശേഷം എസ്...

മണിപ്പൂരിൽ സൈന്യത്തിൻ്റെ അഫ്സ്പ നീട്ടി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: മണിപ്പൂരിൽ വംശീയ സംഘർഷവും ക്രമസമാധാന പ്രശ്നങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത്...

ഡൽഹിയിൽ ഡിവൈഎഫ്ഐ-എസ്എഫ്ഐ മാർച്ചിൽ സംഘർഷം, നേതാക്കൾ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഡി.വൈ.എഫ്.ഐ.,എസ്.എഫ്.ഐ. സംഘടനകൾ സംഘടിപ്പിച്ച...

സിക്കിമില്‍ വന്‍ ഉരുള്‍പൊട്ടല്‍; മുപ്പതോളം വീടുകള്‍ ഒലിച്ചുപോയി

റിമ്പി: തുടർച്ചയായി പെയ്യുന്ന മഴക്കൊപ്പം സിക്കിമിൽ വൻ ഉരുൾപൊട്ടലും. ഗ്യാൽഷിംഗ് ജില്ലയിലെ...

മെട്രോ സ്റ്റേഷനിൽ യാത്രക്കാരന്‍ ട്രാക്കിലേക്ക് വീണു; പരുക്കില്ലാതെ രക്ഷപ്പെട്ടു

ബെംഗളൂരു: ട്രെയിന്‍ കാത്തുനിന്ന യാത്രക്കാരന്‍ മെട്രോ ട്രാക്കിലേക്ക് വീണു. രാജാജിനഗർ മെട്രോ...

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി പ്രതിപക്ഷം; ജന്തര്‍ മന്തറില്‍ സംഘര്‍ഷം

ഡല്‍ഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC) ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

Related Articles

Popular Categories