ബെംഗളൂര: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സമീക്ഷാസത്രത്തിന് ഇന്ന് മുതല്‍ തുടക്കമാകും. രാവിലെ ഒൻപതിന് ഭാഗവത മാഹാത്മ്യ പാരായണം. തുടർന്ന് ഭദ്രദീപ പ്രകാശനം, ആചാര്യവരണം. മള്ളിയൂർ പരമേശ്വരൻനമ്പൂതിരിയാണ് യജ്ഞാചാര്യൻ. മരങ്ങാട് മുരളീകൃഷ്ണൻ നമ്പൂതിരി, മള്ളിയൂർ ദിവാകരൻ നമ്പൂതിരി, ശിവൻ മള്ളിയൂർ എന്നിവർ സഹആചാര്യന്മാരാകും.
എല്ലാ ദിവസവും പാരായണവും പ്രഭാഷണങ്ങളുമുണ്ടാകും.ഒക്ടോബർ 12-ന് ഭാഗവതസമർപ്പണ പൂജ. 11.30 മുതൽ സമാപനച്ചടങ്ങുകൾ. ഉച്ചയ്ക്ക് പ്രസാദഊട്ട്. വൈകീട്ട് 6.30-ന് ഡോ. എടനാട് രാജൻനമ്പ്യാർ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത് അരങ്ങേറും.
SUMMARY: Bhagavata Samiksha Satra begins today at Jalahalli Ayyappa Temple