രാഷ്ട്രീയ പാർട്ടികൾക്കുള്ള കത്തിൽ ബിജെപി സീൽ; അസിസ്റ്റന്റ് സെക്ഷൻ ഓഫീസർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ബിജെപി കേരള ഘടകത്തിന്റെ സീൽ പതിഞ്ഞ വിഷയത്തിൽ നടപടിയെടുത്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. മെയിൽ അയച്ച സെക്ഷൻ ഓഫീസറെ സസ്പെൻഡ് ചെയ്തു. വിഷയം വലിയ രാഷ്ട്രീയ വിവാദമായതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. നേരത്തെ പിഴവ് സമ്മതിച്ച് കമ്മീഷൻ രംഗത്തെത്തിയിരുന്നു. പിഴവ് സമ്മതിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽക്കർ ഇത് സാങ്കേതികമായ ക്ലറിക്കൽ പിശക് മാത്രമാണെന്ന് വ്യക്തമാക്കി.

സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച 2019ലെ മാർഗനിർദ്ദേശങ്ങളിൽ വ്യക്തത തേടി ബിജെപി സംസ്ഥാന ഘടകം സിഇഒ ഓഫീസിനെ സമീപിച്ചിരുന്നു. ഇതിനായി അവർ സമർപ്പിച്ച അപേക്ഷയ്‌ക്കൊപ്പം വച്ചിരുന്ന 2019ലെ കത്തിന്റെ പകർപ്പിലാണ് ബിജെപിയുടെ സീൽ ഉണ്ടായിരുന്നത്. ബിജെപി നൽകിയ ഈ കത്ത് അശ്രദ്ധ മൂലം മറ്റ് രാഷ്ട്രീയപാർട്ടികൾക്കും അയച്ചു കൊടുക്കുകയായിരുന്നു. എന്നാൽ മാർച്ച് 21ന് തന്നെ ഈ പിശക് ശ്രദ്ധയിൽപ്പെട്ടതായും ഉടൻ തന്നെ ആ നിർദ്ദേശം പിൻവലിച്ച് എല്ലാ പാർട്ടികൾക്കും ജില്ലാ കളക്ടർമാർക്കും അറിയിപ്പ് നൽകിയതായും കമ്മിഷൻ അറിയിച്ചു. ക്ലറിക്കൽ പിഴവ് ഉയർത്തിക്കാട്ടി തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു.
SUMMARY: BJP seal in letter to political parties; Assistant Section Officer suspended

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ 48 ഏക്കർ സ്ഥലത്ത് പുതിയ വ്യാപാര–പ്രദർശന കേന്ദ്രം

ബെംഗളൂരു: നഗരത്തിലെ കെ.ടി.പി.ഒ.യുടെ 48.35 ഏക്കർ സ്ഥലത്ത് പുതിയ വ്യാപാര–പ്രദർശന–സമ്മേളന കേന്ദ്രം...

ജഡ്ജിയോട് കയർത്ത അഭിഭാഷകന് ഒരു ദിവസം തടവും 2,000 രൂപ പിഴയും

ബെംഗളൂരു: കോടതിയിൽ ജഡ്ജിയോട് കയർക്കുകയും കോടതി നടപടികൾ തടസ്സപ്പെടുത്തുകയും ചെയ്ത അഭിഭാഷകന്...

രഞ്ജിത്ത്- പ്രകാശ് വർമ്മ ചിത്രം ‘ലോ ആന്റ് ഓർഡർ’ നാളെ തീയേറ്ററുകളിൽ

കൊച്ചി: രഞ്ജിത്ത് ചിത്രം 'ലോ ആന്‍ഡ് ഓര്‍ഡർ നാളെ തിയറ്ററുകളിൽ എത്തും....

ഗുരുവായൂർ ക്ഷേത്ര മേൽശാന്തിയായി പഴയത്ത് മനക്കൽ സതീശൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഓതിയ്ക്കൻ കുടുംബാംഗം ഗുരുവായൂർ ചാമുണ്ഡേശ്വരി പഴയത്ത്...

ജെഇഇ മെയിൻ പരീക്ഷ ജനുവരി 22 മുതൽ; പ്രധാന പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച് എൻടിഎ

ന്യൂഡൽഹി: 2026 ഡിസംബർ മുതൽ 2027 മാർച്ച് വരെയുള്ള പ്രധാന ദേശീയതല...

ജനന-മരണ രജിസ്ട്രേഷൻ വൈകിയാല്‍ കടുത്ത നടപടി; പുതിയ നിയമഭേദഗതി ഒക്ടോബര്‍ 1 മുതല്‍

ഡല്‍ഹി: രാജ്യത്ത് ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ആക്റ്റ് ഒക്റ്റോബർ ഒന്നുമുതല്‍ പ്രാബല്യത്തില്‍...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സോഷ്യല്‍ മീഡിയ താരം ‘അമ്പിളി’ പോക്സോ കേസില്‍ അറസ്റ്റില്‍

വടക്കാഞ്ചേരി: പോക്സോ കേസില്‍ റീല്‍സ് താരം റിമാൻഡില്‍. കുമ്പളങ്ങാട് പള്ളിയത്തുപറമ്പില്‍ വിഘ്നേശ്...

ഫാര്‍മസികളില്‍ ഇനിമുതല്‍ സിസിടിവി നിര്‍ബന്ധമാക്കും: കര്‍ശന നിയമഭേതഗതിക്ക് ഒരുങ്ങി കേന്ദ്രം

ഡല്‍ഹി: രാജ്യത്തെ എല്ലാ ഫാർമസികളിലും മെഡിക്കല്‍ ഷോപ്പുകളിലും സിസിടിവി കാമറകൾ നിർബന്ധമാക്കാനൊരുങ്ങി...

Related Articles

Popular Categories