കുടുംബത്തിൻ്റെ എതിര്‍പ്പവഗണിച്ച്‌ വിവാഹം: ബെംഗളൂരുവില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

ബെംഗളൂരു: വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച്‌ പ്രണയവിവാഹം കഴിച്ച പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാര്‍ സിനിമ മോഡല്‍ ചേസിലൂടെ പരാജയപ്പെടുത്തി. ബെംഗളൂരു അഗ്രഹാര ദാസറഹള്ളിയില്‍ ജനവാസ കേന്ദ്രത്തിന് നടുവില്‍ നിന്ന് രാജസ്ഥാൻ സ്വദേശിയായ ഇരുപത്തിയൊന്നുകാരിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

രാജസ്ഥാൻ സ്വദേശികളായ പൂജയും (21) ഓംപ്രകാശും (23) ഒമ്പത് മാസം മുൻപാണ് വിവാഹിതരായി ബെംഗളൂരുവിലേക്ക് താമസത്തിനെത്തിയത്. സെപ്റ്റംബർ 16 ബുധനാഴ്ച വൈകുന്നേരം പൂജയുടെ വീട്ടുകാർ ഏർപ്പാടാക്കിയ ക്വട്ടേഷൻ സംഘം ഹ്യുണ്ടായ് വെന്യു കാറിലെത്തി പൂജയെ ബലമായി തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരെ ഗുണ്ടകള്‍ വടിവാള്‍ വീശി ഭീഷണിപ്പെടുത്തി.

വാഹനം അമിതവേഗതയില്‍ മുന്നോട്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാറിടിച്ച്‌ വഴിയിലുണ്ടായിരുന്ന ആറോളം പേർക്ക് പരുക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഒരു സ്ത്രീയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നാട്ടുകാർ മറ്റ് വാഹനങ്ങളില്‍ പിന്തുടരുകയും കല്ലെറിയുകയും ചെയ്തതോടെ നിയന്ത്രണം വിട്ട കാർ സമീപത്തെ വഴിയില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു.

തുടർന്ന് നാട്ടുകാർ ചേർന്ന് ഉള്ളിലുണ്ടായിരുന്ന യുവതിയെ രക്ഷപ്പെടുത്തുകയും പ്രതികളെ കൈകാര്യം ചെയ്ത് വിജയനഗർ പോലീസിന് കൈമാറുകയും ചെയ്തു. സംഭവത്തില്‍ രാജസ്ഥാൻ സ്വദേശികളായ രാകേഷ് (31), കരണ്‍ (25), അയാൻ (18) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കാറോടിച്ചിരുന്ന സദ്ദാം എന്നയാള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.

SUMMARY: Marriage against family’s wishes: Attempt to kidnap young woman in Bengaluru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യുവാവിനെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം

കോട്ടയം: മണിമലയില്‍ യുവാവിനെ റബർ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കുന്നേല്‍...

ഹെലികോപ്ടര്‍ തുടരണം: വാടക കരാര്‍ നീട്ടണമെന്ന് സര്‍ക്കാരിന് വീണ്ടും ഡിജിപിയുടെ കത്ത്

തിരുവനന്തപുരം: കേരള പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട്...

എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വാഹനം അപകടത്തില്‍പ്പെട്ടു; നിസാര പരുക്ക്

പന്തളം: എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വാഹനം...

അനധികൃത മദ്യശേഖരണക്കേസില്‍ ആന്റോയുടെ ജാമ്യാപേക്ഷ തള്ളി

മാനന്തവാടി: വൻതോതിൽ അനധികൃത മദ്യശേഖരം പിടിച്ചെടുത്ത കേസിൽ എക്സൈസ് അറസ്റ്റ് ചെയ്ത റിപ്പോർട്ടർ...

സ്വർണ്ണവിലയിൽ ഗ്രാമിന് 145 രൂപയുടെ വർധനവ്; വെള്ളി വിലയിലും വർധന

കൊച്ചി: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ന് സ്വർണ്ണവിലയിൽ വർധന. ഗ്രാമിന്...

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അവസരം; 85,000 രൂപ വരെ ശമ്പളം

കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന് കീഴിലുള്ള കൊച്ചി മറൈൻ എഞ്ചിനിയറിംഗ് ട്രെയിനിങ്...

ടോമിൻ തച്ചങ്കരിക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം, ആശുപത്രി ബ്ളോക്കിലേക്ക് മാറ്റി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാല് വർഷം തടവിന് ശിക്ഷിക്കപ്പെട്ട മുൻ...

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം,...

Related Articles

Popular Categories