സ്കോട്‌ലൻഡിനെതിരെ 3-0ന് ഗംഭീര ജയം; നോക്കൗട്ടിലെത്തി ബ്രസീൽ

മയാമി: ഫി​ഫ ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് സി‍ ​പോ​രാ​ട്ട​ത്തി​ൽ സ്കോ​ട്ട്ല​ൻ​ഡി​നെ​തി​രെ ബ്രസീലിന് ഗംഭീര ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ വിജയിച്ചത്. സൂപ്പർതാരം വിനീഷ്യസ് ജൂനിയർ ഇരട്ട ഗോളുമായി തിളങ്ങി. മതേയൂസ് കുൻഹയാണ് ടീമിന്‍റെ മൂന്നാം ഗോൾ നേടിയത്. ഇടവേളക്കുശേഷം 76ാം മിനിറ്റിൽ സൂപ്പർതാരം നെയ്മർ പകരക്കാരനായി കളത്തിലിറങ്ങി. പരുക്കിനെ തുടർന്ന് രണ്ടു വർഷത്തിലേറെയായി താരം ടീമിന് പുറത്തായിരുന്നു. പരുക്കിൽനിന്ന് മുക്തനായി ഫിറ്റ്നെസ് വീണ്ടെടുത്ത താരം 980 ദിവസങ്ങൾക്കുശേഷമാണ് കളിക്കാനിറങ്ങുന്നത്.

ഏഴാം മിനിറ്റിൽ സ്കോട്ടിഷ് ഡിഫൻഡർ സ്കോട്ട് മക്‌കെന്നയുടെ പിഴവിൽ നിന്നായിരുന്നു ആദ്യ ഗോൾ. മക്‌കെന്നയെ റയാൻ ചലഞ്ച് ചെയ്യുകയും അതുവഴി പന്ത് വിനീഷ്യസിലേക്കെത്തുകയുമായിരുന്നു. പിന്നാലെ ആദ്യ പകുതിയുടെ അധിക സമയത്ത് ബ്രൂണോ ഗ്വിമറെസ് ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് ഹെഡറിലൂടെ വലയിലാക്കി വിനീഷ്യസ് ബ്രസീലിന്റെ ലീഡുയർത്തി. 60-ാം മിനിറ്റിലായിരുന്നു കുന്യയുടെ ഗോൾ.

തു​ട​ർ​ച്ച​യാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ലാ​ണ് വി​നീ​ഷ്യ​സ് ഗോ​ൾ നേ​ടു​ന്ന​ത്. ഈ ​ലോ​ക​ക​പ്പി​ലെ വി​നീ​ഷ്യ​സി​ന്‍റെ ഗോ​ൾ നേ​ട്ടം നാലും കുൻഹയുടെ മൂന്നും ആയി. വിജയത്തോടെ ഗ്രൂപ്പ് സിയിലെ ജേതാക്കളായി ബ്രസീൽ നോക്കൗട്ടിൽ കടന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്‍റാണ് ബ്രസീലിനുള്ളത്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഹെയ്ത്തിയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തകർത്ത് മൊറോക്കോയും നോക്കൗട്ടിലെത്തി. ഹെയ്തിയെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് മൊറോക്കോ തോൽപ്പിച്ചത്. അഷ്റഫ് ഹക്കീമി (39), ഇസ്മയിൽ സായ്ബരി (45+1), സൗഫിയാനെ റഹീമി (78), ഗെസ്സിമെ യാസിൻ (89) എന്നിവരാണ് മൊറോക്കോയുടെ സ്കോറർമാർ. ഒരു സെൽഫ് ഗോളിൻ്റെ കരുത്തിൽ ഹെയ്തി ആദ്യപകുതിയിൽ മൊറോക്കോയെ 2-2ന് സമനിലയിൽ പിടിച്ചിരുന്നു. 10ാം മിനിറ്റിൽ മൊറോക്കോയുടെ യാസീൻ ബൗണൗയാണ് സെൽഫ് ഗോൾ വഴങ്ങിയത്. 43ാം മിനിറ്റിൽ വിൽസൺ ഇസിഡോർ ഹെയ്തിയുടെ ആശ്വാസഗോൾ കണ്ടെത്തി.
SUMMARY: Brazil thrashes Scotland 3-0 to reach knockout stage

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു മെട്രോ തമിഴ്നാട് അതിർത്തിയിലേക്ക്; യെല്ലോ ലൈന്‍ അത്തിബെലെ വരെ നീട്ടാൻ പദ്ധതി

ബെംഗളൂരു: നഗരത്തിലെ മെട്രോ ശൃംഖല തമിഴ്നാട് അതിർത്തിയിലേക്ക് ദീര്‍ഘിപ്പിക്കാനുള്ള നീക്കവുമായി ബാംഗ്ലൂർ...

മലയാളം മിഷന്‍ പഠന ക്ലാസിന്റെ പ്രവേശനോത്സവവും സർട്ടിഫിക്കറ്റ് വിതരണവും

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് സംഘടിപ്പിക്കുന്ന മലയാളം ക്ലാസിന്റെ ഈ...

ബിഡദിയിൽ കേരള ആര്‍.ടി.സി ബസിനുനേരെ മുട്ടയേറ്; ദുരൂഹത സംശയിച്ച് അധികൃതർ

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ബിഡദിയിൽ ഓടിക്കൊണ്ടിരിക്കുന്ന കേരള ആര്‍.ടി.സി ബസിനുനേരെ മുട്ടയേറ്....

കര്‍ണാടക ബന്ദ്‌; ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല, വാട്ടാല്‍ നാഗരാജിനെ വീട്ടിൽ വെച്ച് കസ്റ്റഡിയിലെടുത്തു

ബെംഗളൂരു: കാവേരി നദീജല തർക്കത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ കന്നഡ അനുകൂല സംഘടനകൾ...

എയർ ഇന്ത്യ ഗ്രൂപ്പിലെ എല്ലാ പൈലറ്റുമാർക്കും നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ നിർദ്ദേശം നൽകി കമ്പനി

ഡൽഹി: ഫുക്കെട്ട്-ഡല്‍ഹി വിമാനത്തിൻ്റെ ക്യാപ്റ്റൻ കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന്, എയർ...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട്, ഓങ്ങല്ലൂർ പൈനോഴി വീട്ടിൽ മണി (84) ബെംഗളൂരുവില്‍ അന്തരിച്ചു....

വന്ദേമാതരം വിഷയത്തില്‍ സര്‍ക്കാരിന് കൃത്യമായ നിലപാടുണ്ട്; അത് ഓഗസ്റ്റ് 15ന് വ്യക്തമാകുമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: വന്ദേമാതരം വിവാദത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശൻ. വിഷയത്തില്‍...

സിപിഐയുടെ ‘ഡല്‍ഹി ചലോ’ പ്രതിഷേധം; ബുക്ക് ചെയ്ത സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ

ഡല്‍ഹി: 'ഡല്‍ഹി ചലോ' സമരത്തിനായി സിപിഐ ബുക്ക് ചെയ്ത ട്രെയിനുകള്‍ റദ്ദാക്കി...

Related Articles

Popular Categories