കാഠ്മണ്ഡു: നേപ്പാളിൽ ഓടിക്കൊണ്ടിരുന്ന ബസ് മലഞ്ചെരുവിൽനിന്ന് നദിയിലേക്ക് മറിഞ്ഞ് ബ്രിട്ടീഷ് വിനോദസഞ്ചാരി ഉൾപ്പെടെ 19 പേർ മരിച്ചു. ടൂറിസ്റ്റ് നഗരമായ പൊഖാറയിൽ നിന്നും തലസ്ഥാന നഗരമായ കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്നു ബസ്സാണ് അപകടത്തിൽപ്പെട്ടത്. മലയോര പാതയിൽ നിന്ന് 655 അടി താഴേക്ക് പതിച്ച് മഞ്ഞുമൂടിയ നദിയിലേക്ക് തെന്നിമറിഞ്ഞാണ് അപകടം ഉണ്ടായത്. ബസിലുണ്ടായിരുന്നത് 44 പേരാണ്. 19 പേർ മരിച്ചു. ബാക്കി 25 പേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
Bus accident in west Nepal kills at least 19
A passenger bus fell from a hilly road in west Nepal before dawn on Monday, killing 19 people including a British national, police said.
Only nine of the dead have been identified so far, they said, adding that the bus was carrying… pic.twitter.com/jPe7MJN9KH
— GDN Online (@GDNonline) February 23, 2026
തിങ്കളാഴ്ച പുലര്‍ച്ചെ ഏകദേശം 1.30ഓടെ നിയന്ത്രണം വിട്ട ബസ് റോഡില്‍ നിന്ന് നദിയിലേക്ക് പതിക്കുകയായിരുന്നു. അപകടസ്ഥലത്ത് നിന്ന് 19 മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും 28 ഓളം പേരെ പരുക്കുകളോടെ പുറത്തെത്തിക്കുകയും ചെയ്തു. പരുക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.നേപ്പാള്‍ സൈന്യം, സായുധ പോലീസ് സേന, നേപ്പാള്‍ പോലീസ് എന്നിവര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
SUMMARY: Bus falls into river in Nepal accident; 19 death















