ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ബാഗലൂരിൽ ഉടമയുടെ വീടിനോട് ചേർന്നുള്ള സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന കെഐഎ സെൽറ്റോസ് മോഷ്ടിച്ച കേസിൽ രാജസ്ഥാൻ സ്വദേശിയായ 24 കാരൻ അറസ്റ്റിലായി. രാജസ്ഥാനിലെ ബാർമറിൽ നിന്ന് കാര് കണ്ടെടുത്തു. ഏകദേശം എട്ട് ലക്ഷം രൂപ വിലമതിക്കുന്ന വാഹനം ബാലാജി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്.
പാർക്ക് ചെയ്തിരുന്ന കാറിന്റെ വിൻഡോ ഗ്ലാസും വിൻഡോഷീൽഡും തകർത്ത ശേഷം ഹരിഭജൻ വയറുകൾ നേരിട്ട് ബന്ധിപ്പിച്ചാണ് സ്റ്റാർട്ട് ചെയ്ത് കടത്തിക്കൊണ്ടുപോയത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിലെ ബാർമറിലെ എൻഎച്ച്-68 ലെ ഖരദ് ഗ്രാമത്തിനടുത്തുള്ള റോഡരികിൽ നിന്നാണ് മോഷ്ടിച്ച കാർ കണ്ടെടുത്തത്.
ഹരിഭജന്റെ കുടുംബം മുന്പും നിരവധി വാഹന മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ബെംഗളൂരു പോലുള്ള നഗരങ്ങളിൽ നിന്നും വാഹനങ്ങൾ മോഷ്ടിച്ച് രാജസ്ഥാനിലെത്തിച്ച് രേഖകളില്ലാതെ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതാണ് ഇവരുടെ രീതി എന്ന് പോലീസ് പറഞ്ഞു.
SUMMARY: Car stolen from Bengaluru found in Rajasthan; interstate car thief arrested.















