
ബെംഗളൂരു: മദ്യപിച്ച് വണ്ടി ഓടിച്ച് അപകടമുണ്ടാക്കിയ പ്രശസ്ത കന്നഡ നടൻ മയൂർ പട്ടേലിനെതിരെ ഹൈവേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബുധനാഴ്ച രാത്രി കമാൻഡ് ഹോസ്പിറ്റലിന് സമീപം ഓൾഡ് എയർപോർട്ട് റോഡിലാണ് സംഭവം. നടൻ ഓടിച്ചരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് നിർത്തിയിട്ടിരുന്ന വാഹനനിരയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പോലീസ് പരിശോധനയിൽ നടൻ മദ്യപിച്ചതായി കണ്ടെത്തി. . അപകടത്തെ തുടർന്ന്, കേടുപാടുകൾ സംഭവിച്ച വാഹനങ്ങളുടെ ഉടമകളിലൊരാളുമായി നടൻ തർക്കത്തിലേർപ്പെട്ടതായും റിപ്പോർട്ടുണ്ട്.
Kannada film actor Mayur Patel was booked by police following a series of crashes involving a Fortuner car at Dommaluru in Bengaluru on the night of January 28. Police said the SUV rammed into three vehicles waiting at a traffic signal, triggering a chain collision. #mayurpatel pic.twitter.com/HqEqFbioTe
— Madhuri Adnal (@madhuriadnal) January 29, 2026
ഹലസൂരിലെ ട്രാഫിക് പോലീസ് സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തുകയും മയൂർ പട്ടേലിനെ മദ്യപിച്ച് വാഹനമോടിച്ചതിനുള്ള പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. പരിശോധനാഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കൂടുതൽ നടപടികളിലേക്ക് പോലീസ് നീങ്ങിയത്.
നടനും സംവിധായകനുമായ മയൂർ പട്ടേൽ കന്നഡ സിനിമാ മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമാണ്. മണി, ലവ് സ്റ്റോറി, ഗുന്ന എന്നീ സിനിമകളിലൂടെയും ബിഗ് ബോസ് കന്നഡ സീസൺ–2 ലൂടെയും അദ്ദേഹം ഏറെ സുപരിചിതനാണ്.
SUMMARY: Case filed against actor Mayur Patel for drunk driving














