സീറ്റുകൾ 50 ശതമാനം വർധിപ്പിക്കും; വനിതാ സംവരണം ഉറപ്പാക്കാൻ പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വനിതാ സംവരണ ബിൽ ഈ പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാ‌ർ. വനിതകൾക്ക് മൂന്നിൽ ഒന്ന് സീറ്റുകൾ സംവരണം ചെയ്യാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇതിനായി നിലവിലുള്ള ലോക്സഭാ സീറ്റുകളുടെയും നിയമസഭ സീറ്റുകളുടെയും എണ്ണത്തിൽ 50 ശതമാനം വർധനവ് വരുത്തി വനിതാ സംവരണം ഉറപ്പാക്കാനാണ് കേന്ദ്ര നീക്കം

.പ്രതിപക്ഷം ഈ നിർദ്ദേശം അംഗീകരിക്കുകയാണെങ്കിൽ ബിൽ പാസാക്കുന്നതിനായി പാർലമെന്റ് സമ്മേളനം ഒരാഴ്ച കൂടി നീട്ടാനും സർക്കാർ തയ്യാറാണ്. ബിൽ പാസാക്കിയാൽ, ലോക്സഭാ സീറ്റുകൾ നിലവിലെ 543ൽ നിന്ന് 816 ആയി വർധിക്കും. അതായത് 273 സീറ്റുകളുടെ വർധനവ്. അതേസമയം, കേരളത്തിൽ നിലവിലുള്ള 20 ലോക്‌സഭാ സീറ്റുകൾ 30 ആയി ഉയരും. നിയമസഭാ സീറ്റുകളുടെ എണ്ണം 140-ൽ നിന്ന് 210 ആയും വർധിക്കും

പുതിയ സെൻസസും അതിനുശേഷമുള്ള മണ്ഡല പുനർനിർണയവും പൂർത്തിയാകാൻ കാത്തുനിൽക്കാതെ തന്നെ വനിതാ സംവരണം നടപ്പിലാക്കുന്നതിനായി പ്രതിപക്ഷ പാർട്ടികളുമായി കേന്ദ്ര സർക്കാർ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്. വരാനിരിക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുൻപ് തന്നെ വനിതാ സംവരണം നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി നടപ്പു സമ്മേളനത്തിൽ തന്നെ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നേക്കും.
SUMMARY: Central government comes up with a new plan to ensure women’s reservation

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കനത്തമഴ തുടരും; നാളെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത. അതിതീവ്ര ന്യൂനമർദം ശക്തി...

എസ്.ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡിയാകും

തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്തിനെ ഡിജിപിയാക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതുമായി...

അതിർത്തി തകർത്ത് ആയിരങ്ങൾ; സ്പെയിനിൽ വൻ കുടിയേറ്റ പ്രവാഹം, സ്ഥിതി അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോര്‍ട്ട്

സ്യൂട്ട: മൊറോക്കോയിൽ നിന്ന് കടലിലൂടെ സ്പാനിഷ് അതിർത്തിയിലേക്ക് ആയിരക്കണക്കിന് കുടിയേറ്റക്കാർ ഇരച്ചുകയറിയതിനെത്തുടർന്ന്...

പിഎം ശ്രീയിൽ സർക്കാർ വാദം പൊളിയുന്നു; പദ്ധതിയിൽ നിന്ന് പിന്മാറാമെന്ന് കേന്ദ്രം

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു. പി...

പാലക്കാടൻ കൂട്ടായ്മ കർക്കിടക വാവ് ബലി തർപ്പണം ഓഗസ്റ്റ്‌ 12 ന്

ബെംഗളൂരു: കർക്കിടക വാവ് പ്രമാണിച്ചു പാലക്കാടൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്‌ 12...

മാർബിൾ മുറിക്കുന്നതിനിടെ യന്ത്രത്തിന്റെ ബ്ലേഡ് കഴുത്തിൽ തുളച്ചുകയറി;  തൊഴിലാളിയായ യുവാവ് മരിച്ചു

ബെംഗളൂരു: മാർബിൾ സ്ലാബ് മുറിക്കുന്നതിനിടെ യന്ത്രത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബ്ലേഡ് കഴുത്തിൽ...

ഫ്ളിപ്കാർട്ട് ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ളിക്സ് സൗജന്യം; ഓഗസ്റ്റ് ഒന്ന് മുതൽ ലഭിക്കും

ഓൺലൈൻ ഉപയോക്താക്കൾക്കൊരു സന്തോഷ വാർത്തയുമായി ഫ്ലിപ്കാർട്ട്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സുമായി...

കനത്ത മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വയനാട്: വയനാട് ജില്ലയില്‍ കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍...

Related Articles

Popular Categories