നന്ദി ഹിൽസിൽ മാരത്തണിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ബെംഗളൂരു: നന്ദി ഹിൽസിൽ സംഘടിപ്പിച്ച മാരത്തണിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഞായറാഴ്ച രാവിലെ 9.10 ഓടെയായിരുന്നു സംഭവം. പഞ്ചാബ് സ്വദേശിയും മാന്യതാ ടെക്ക് പാർക്കിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനുമായിരുന്ന അമൻദീപ് സിംഗ് (31) എന്ന യുവാവാണ് മരിച്ചത്.

ബെംഗളൂരു റൂറൽ അഡ്മിനിസ്ട്രേഷൻ, യുവജന ശാക്തീകരണ കായിക വകുപ്പ്, ജെജെ ആക്ടീവ്, ദിവ്യശ്രീയുടെ വിസ്പേഴ്‌സ് ഓഫ് ദി വിൻഡ് എന്നിവയുൾപ്പെടെയുള്ള സ്വകാര്യ കമ്പനികൾ ചേർന്നാണ് മാരത്തൺ സംഘടിപ്പിച്ചത്. 21.1 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ ഓട്ടം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. ഓട്ടത്തിന്റെ പാതയിൽ പകുതിയോളം ദൂരം പിന്നിട്ട ശേഷം മലയിറങ്ങുന്നതിനിടെയായിരുന്നു സംഭവം.

കുഴഞ്ഞുവീണ ഉടൻ തന്നെ അമൻദീപിനെ മുദ്ദേനഹള്ളിയിലെ ശ്രീ മധുസൂദനൻ സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഹൃദയാഘാതമാണ് മരണകാരനമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ വൈദ്യപരിശോധനാ റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ വ്യക്തമാകുമെന്നു പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: A young man collapsed and died during a marathon in Nandi Hills.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊളംബിയയിലും ഇക്വഡോറിലും ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത, ജനങ്ങൾ പരിഭ്രാന്തരായി തെരുവിലിറങ്ങി

ബൊഗോട്ട: കൊളംബിയയുടെ പടിഞ്ഞാറൻ മേഖലയിലും അയൽരാജ്യമായ ഇക്വഡോറിലും ശക്തമായ ഭൂചലനം. റിക്ടർ...

കർണാടകയിൽ 21 ശതമാനം മഴക്കുറവ് 

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ കാലവർഷം ശക്തമായിട്ടും സംസ്ഥാനത്തിന്റെ ആകെ മഴലഭ്യതയിൽ...

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ ലഹരിവേട്ട. കർണാടക സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ...

സ്കൂള്‍ ഹോസ്റ്റലിൽ ഉറങ്ങുന്നതിനിടെ വിദ്യാർഥിനികൾക്ക് പാമ്പുകടിയേറ്റു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ഗഡ്ചിരോളി : മഹാരാഷ്ട്രയിലെ ​ഗഡ്ചിരോളി ജില്ലയിൽ പാമ്പ് കടിയേറ്റ് മൂന്ന് വിദ്യാർഥിനികൾ മരിച്ചു....

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ ദീപലേഖയാണ്...

കര്‍ണാടക യുവജനോത്സവത്തിനു സമാപനം; അദ്വിക ശ്രീവാസ്തവ, സ്മൃതി കൃഷ്ണ കുമാര്‍, രുദ്ര നായര്‍ കലാതിലകങ്ങള്‍

ബെംഗളൂരു: കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ മലയാളി യുവാക്കള്‍ക്കായി സംഘടിപ്പിച്ച യുവജനോത്സവത്തിന്...

അര്‍ജുൻ ആയങ്കിയുടെ വീട്ടില്‍ പോലീസ് റെയ്ഡ്; ലാപ്ടോപ്പ് പിടിച്ചെടുത്തു

കണ്ണൂർ: തലശ്ശേരി സബ് ജയിലില്‍ റിമാൻഡില്‍ കഴിയുന്ന അർജുൻ ആയങ്കിയുടെ വീട്ടില്‍...

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരന്‍ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍

കാസറഗോഡ്: നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഐജ ആര്‍...

Related Articles

Popular Categories