ബെംഗളൂരു: 2025 ജൂൺ 4 ന് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായധനം വർധിപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. 25 ലക്ഷം രൂപ വീതമായാണ് ഉയർത്തിയത് .ഐപിഎൽ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പതിനൊന്ന് പേരാണ് മരിച്ചത്. പുതുതായി ആരംഭിച്ച സാമൂഹിക സംരംഭമായ ആർസിബി കെയേഴ്‌സിന് കീഴിൽ, എക്‌സിലെയും ഇൻസ്റ്റാഗ്രാമിലെയും ആർസിബിയുടെ ഔദ്യോഗിക അക്കൗണ്ടുകൾ വഴിയാണ് പ്രഖ്യാപനം നടത്തിയത്.
We love you RCB 🫶 @RCBTweets #RCB #RCBCares pic.twitter.com/Zr3cCvPRwv
— FTino (@FernadoTin10172) August 30, 2025
ഐപിഎൽ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്. പോലീസിന് നിയന്ത്രിക്കാവുന്നതിലും അപ്പുറം ആളുകള്‍ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലേക്ക് എത്തിയതോടെയാണ് ആഘോഷങ്ങള്‍ ദുരന്തത്തിലേക്ക് വഴിമാറിയത്.
ആര്‍സിബി, പരിപാടി നടത്താന്‍ ചുമതലപ്പെട്ട ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡിഎന്‍എ, കെഎസ്സിഎ എന്നിവരെ കേസില്‍ പ്രതിചേര്‍ത്തിരുന്നു. ആർസിബിയുടെ മാർക്കറ്റിംഗ് ഹെഡ് അടക്കം നാലുപേര്‍ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു.
SUMMARY: Chinnaswamy Stadium tragedy; Royal Challengers Bangalore increases assistance to families of deceased