Tuesday, November 25, 2025
19.1 C
Bengaluru

ചിട്ടി തട്ടിപ്പുകേസ്; മലയാളി ദമ്പതിമാർക്ക് മുൻകൂർജാമ്യം

ബെംഗളൂരു: ബെംഗളൂരുവിൽ ചിട്ടിനടത്തി നിക്ഷേപകരെ കബളിപ്പിച്ച് പണവുമായി മുങ്ങിയെന്ന കേസിൽ പ്രതികളായ മലയാളി ദമ്പതിമാർക്ക്  മുൻകൂർജാമ്യം. ബെംഗളൂരു രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി ടോമി എ. വർഗീസ്(57), ഭാര്യ ഷൈനി ടോമി (52) എന്നിവർക്കാണ് ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി മുൻകൂർജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

രാമമൂര്‍ത്തി നഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സിഐഡി വിഭാഗം അന്വേഷിച്ചു വരുന്നതിനിടെയാണ് ദമ്പതിമാർ മുൻകൂർജാമ്യം നേടിയത്. ബെംഗളൂരുവിൽനിന്നും കെനിയയിലേക്ക് കടന്ന ഇരുവരും ബെംഗളൂരുവില്‍ തിരിച്ചെത്തിയിട്ടുണ്ട്.

ഇരുപത് വര്‍ഷത്തിലേറെയായി ബെംഗളൂരുവില്‍ ചിട്ടി സ്ഥാപനം നടത്തിവരികയായിരുന്നു ഇവര്‍. 100 കോടിയുടെ തട്ടിപ്പ് നടന്നതായാണ് പോലീസ് പറയുന്നത്. ഇവരുടെ സ്ഥാപനത്തിൽ പണംനിക്ഷേപിച്ച ഒട്ടേറെ പേർ പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് കേസ് വന്നത്. പണം നഷ്ടമായവരില്‍ ഭൂരിഭാഗവും മലയാളികളാണ്.
SUMMARY: Chit fund fraud case; Malayali couple granted anticipatory bail

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബൈക്കുകൾ കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു 

ബെംഗളൂരു: ബിദർ കന്നള്ളിക്ക് സമീപം രണ്ട് മോട്ടോർ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ...

ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചു; തീവ്രവാദ കേസിലെ പ്രതിയുൾപ്പെടെ മൂന്ന് തടവുകാർക്കെതിരെ കേസ്

ബെംഗളൂരു: പരപ്പന സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 3 പേർക്കെതിരെ...

ഇഡി ഉദ്യോഗസ്ഥരെന്ന് ചമഞ്ഞ് തട്ടിപ്പ്; മലയാളി സ്വര്‍ണ വ്യാപാരിയിൽനിന്ന് മൂന്നുകോടിയുടെ സ്വർണം കവർന്നു

ബെംഗളൂരു : ഇഡി ഉദ്യോഗസ്ഥരെന്ന് ചമഞ്ഞ് സ്വര്‍ണ വ്യാപാരിയിൽനിന്ന് 3.2 കോടി...

ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട...

ഓണ്‍ലൈന്‍ ഗെയിം കമ്പനികളില്‍ പരിശോധന: 18.57 കോടി രൂപ ഇഡി മരവിപ്പിച്ചു

ബെംഗളൂരു: ഓണ്‍ലൈന്‍ ഗെയിം കമ്പനികളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബെംഗളൂരു സോണല്‍ ഓഫീസിന്റെ...

Topics

ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട...

കോളേജ് വിദ്യാർഥിനിയെ വാടകമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു നെലമംഗലയ്ക്ക് സമീപം തമ്മേനഹള്ളിയില്‍ കോളേജ് വിദ്യാർഥിനിയെ വാടക മുറിയിൽ...

ബെംഗളൂരുവില്‍ ട്രെയിൻ തട്ടി മരിച്ച മലയാളി വിദ്യാര്‍ഥികള്‍ക്ക്  കണ്ണീരോടെ വിട

ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ...

ബൈക്കപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....

ബെംഗളൂരുവിൽ വാഹനാപകടം; മലയാളി യുവതി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിനി മരിച്ചു. കൂടാളി കൊളോളം കാരക്കണ്ടി...

ഗതാഗതനിയമലംഘന കേസുകളിൽ പിഴ കുടിശ്ശികയ്ക്ക് ഇളവ്

ബെംഗളൂരു : ഗതാഗത നിയമലംഘന കേസുകളിൽ കുടിശ്ശികയുള്ള പിഴ അടയ്ക്കുന്നവർക്ക് 50...

ബെംഗളൂരുവിൽ രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻതട്ടി മരിച്ചു

ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എറണാകുളം ഇന്റർസിറ്റി 25ന് തിരുപട്ടൂർ വഴി തിരിച്ചുവിടും

ബെംഗളുരു: കർമലാരാം-ബെലന്തൂർ ഇരട്ടപാതയില്‍ പരിശോധന നടക്കുന്നതിനാല്‍ ഈ മാസം 25ന് എസ്എംവിടി...

Related News

Popular Categories

You cannot copy content of this page