കൊച്ചി: പറവൂരിൽ വീണ്ടും യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാനിറങ്ങിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നാമനിർദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചു. സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു എന്ന് കാണിച്ച് എൽഡിഎഫും എൻഡിഎയും പരാതി നൽകിയതിനെത്തുടർന്ന് നാമനിർദേശപത്രികയുടെ സൂക്ഷ്മ പരിശോധന റിട്ടേണിങ് ഓഫീസർമാർ താൽക്കാലികമായി മാറ്റിവെച്ചിരുന്നു. തുടർന്ന് സതീശൻ ഇതിന് വിശദീകരണം നൽകിയിരുന്നു.
പത്രികയില്‍ യഥാര്‍ഥ വരുമാനം കാണിച്ചില്ല, വിവരങ്ങള്‍ മറച്ചുവെച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് എല്‍ ഡി എഫും എന്‍ ഡി എയും നല്‍കിയ പരാതികളാണ് വരണാധികാരി തള്ളിയത്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി ടൈസണ്‍ മാസ്റ്ററും എന്‍ ഡി എ പ്രതിനിധികളുമാണ് സൂക്ഷ്മപരിശോധനക്ക് തൊട്ടുമുമ്പായി പരാതി നല്‍കിയത്.
അഭിഭാഷകന്‍ എന്ന നിലയിലുള്ള വരുമാനം പത്രികയില്‍ കൃത്യമായി രേഖപ്പെടുത്തിയില്ല, ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന് മേലുള്ള ട്രാഫിക് പിഴകളുടെ വിവരങ്ങളും കുടിശ്ശികയും പത്രികയില്‍ ഉള്‍പ്പെടുത്തിയില്ല, കൈവശമുള്ള സ്വര്‍ണത്തിന്റെ കൃത്യമായ വിപണി മൂല്യം വിശദമാക്കിയില്ല എന്നിവയായിരുന്നു പരാതിയിലെ ആരോപണം. പിന്നീട് സതീശന്റെ അഭിഭാഷകര്‍ കൃത്യമായ രേഖകളും വിശദീകരണവും ഹാജരാക്കി. ഇത് പരിശോധിച്ച വരണാധികാരി പത്രിക സാധുവാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
SUMMARY: Complaints dismissed; VD Satheesan’s nomination accepted














