രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ മുന്നേറ്റം; ബിജെപിക്ക് ക്ഷീണം, മന്ത്രിയുടെ ഭാര്യയും മക്കളും തോറ്റു‌‌

ജയ്പൂർ: രാജസ്ഥാനിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് ബി.ജെ.പി. 37 ജില്ലാ പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 24 പഞ്ചായത്തുകളിൽ കോൺഗ്രസ് വൻ ലീഡ്. എട്ട് സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. നാല് സീറ്റുകളിൽ സ്വതന്ത്രരും ലീഡ് ചെയ്യുന്നുണ്ട്. 419 പഞ്ചായത്ത് സമിതികളിൽ 177 സീറ്റുകളിലാണ് കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടിയത്. ബി.ജെ.പിക്ക് 81 സീറ്റുകൾ സുരക്ഷിതമാക്കാൻ സാധിച്ചു. സംസ്ഥാനത്തെ 37 ജില്ലകളിലായി 1,275 ജില്ലാ പരിഷത്ത് വാർഡുകളിലേക്കും 7,543 പഞ്ചായത്ത് സമിതി വാർഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്.

ചുരു, ഭരത്പൂർ അടക്കം ബിജെപിയുടെ നിരവധി പ്രാദേശിക പോക്കറ്റുകളിൽ കടന്നുകയറാൻ കോൺഗ്രസിന് സാധിച്ചു. ചുരുവിൽ കോൺഗ്രസ് 21 ജില്ലാ പഞ്ചായത്ത് സീറ്റുകൾ നേടി. ഇവിടെ 17 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. ഭരത്പൂരിൽ കോൺഗ്രസ് 21 സീറ്റുകൾ നേടി മുന്നിലെത്തിയപ്പോൾ ബിജെപിക്ക് ലഭിച്ചത് 9 സീറ്റുകൾ മാത്രമാണ്. മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ പാർട്ടി സ്ഥാനത്ത് എത്തിയ ബിജെപിക്ക് അപ്രതീക്ഷിത പ്രഹരമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ അഭിമുഖീകരിക്കേണ്ടി വന്നത്.

പഞ്ചായത്ത് സമിതിയിലേക്ക് മത്സരിച്ച നഗരവികസന മന്ത്രി ഝബർ സിങ് ഖാരയുടെ ഭാര്യയും മകനും മകളും തോറ്റു. സിക്കാർ ജില്ലയിലെ ശ്രീമധോപുരിലെ 17-ാം വാർഡിൽ മത്സരിച്ച മന്ത്രിയുടെ ഭാര്യ ശാന്തി ദേവി 51 വോട്ടിന് കോൺഗ്രസ് സ്ഥാനാർഥിയോട് തോറ്റു. മന്ത്രിയുടെ മകളായ ദുർഗ സിങ്, അജയ് സിങ് എന്നിവരും തോറ്റു. ഉദയ്പുർ ജില്ലയിലെ ഋഷഭദേവ് പഞ്ചായത്ത് സമിതിയിലേക്ക് മത്സരിച്ച മുൻ ബിജെപി എംഎൽഎ നാനാലാൽ അഹാരിയുടെ മകൻ സോനുവും പരാജയപ്പെട്ടു. ജയ്പൂരിൽ നിലവിലെ ബി.ജെ.പി ജില്ലാ അധ്യക്ഷൻ രാമ ചോപ്രയും കോൺഗ്രസ് ഉപാധ്യക്ഷൻ മോഹൻ ഡാഗറും പരാജയപ്പെട്ടു.

നിലവിൽ ബിജെപിയാണ് രാജസ്ഥാനിൽ ഭരണത്തിലുള്ളത്. 2028 രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഊർജ്ജം പകരുന്നതാണ് നിലവിലെ ട്രെൻഡ്. പഞ്ചായത്ത് സമിതികളിൽ ലീഡിൽ നിൽക്കുന്ന 56 സ്വതന്ത്രരുടെ നിലപാട് ഇത്തവണ നിർണായകമായേക്കും. രാഷ്ട്രീയ ലോക്തന്ത്ര് പാർട്ടി 354 പഞ്ചായത്ത് സമിതി സീറ്റുകളും രണ്ട് ജില്ലാ പഞ്ചായത്തുകളും നേടിയിട്ടുണ്ട്. ഭാരത് ആദിവാസി പാർട്ടി 168 ജില്ലാ പഞ്ചായത്ത് സമിതി സീറ്റുകൾ നേടിയിട്ടുണ്ട്. സിപിഐഎം 43 പഞ്ചായത്ത് സമിതികളും മൂന്ന് ജില്ലാ പഞ്ചായത്ത് സീറ്റുകളും വിജയം നേടി. ബിഎസ്പി 36 പഞ്ചായത്ത് സമിതി സീറ്റുകളും ആം ആദ്മി പാർട്ടി 2 പഞ്ചായത്ത് സമിതി സീറ്റുകളും നേടി.
SUMMARY: Congress gets massive advance in Rajasthan local elections; BJP is tired, minister’s wife and children lost

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ അഞ്ചംഗ സംഘത്തിന്‍റെ പരസ്യ മദ്യപാനം

കോട്ടയം: യാത്രക്കാരെ സാക്ഷിയാക്കി കെഎസ്‌ആർടിസി ബസില്‍ അഞ്ചംഗ സംഘത്തിന്റെ പരസ്യ മദ്യപാനം....

കാവേരി നദീജല തര്‍ക്കം: തമിഴ്നാടിന് സുപ്രീംകോടതിയില്‍ തിരിച്ചടി

ഡല്‍ഹി: കാവേരി നദിയില്‍ നിന്ന് കൂടുതല്‍ വെള്ളം കര്‍ണാടക തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട്...

ശബരിമലദര്‍ശനം: പ്രതിദിനം 5000 പേര്‍ക്ക് കൂടി ദര്‍ശനത്തിന് അവസരം

പത്തനംതിട്ട: ശബരിമല ദർശനത്തിനായുള്ള വെർച്വല്‍ ക്യൂ ബുക്കിംഗ് നവംബർ 30 വരെ...

വടക്കഞ്ചേരിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു; മുപ്പതോളം പേര്‍ക്ക് പരുക്ക്

വടക്കഞ്ചേരി: ദേശീയപാത തങ്കം ജങ്ഷന് സമീപം സർവീസ് റോഡില്‍ സ്വകാര്യ ബസും...

തൃ​ശൂ​രി​ൽ മി​ഠാ​യി തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മ​രി​ച്ചു

തൃശൂര്‍: മിഠായി തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം. പറപ്പൂക്കര പള്ളം തോട്ടുങ്ങല്‍...

ഫ്രാൻസിൽ 18 നില കെട്ടിടത്തിൽ തീപിടിത്തം; ഒരാൾ മരിച്ചു, 30 പേർക്ക് പരുക്ക്

പാരിസ്: ഫ്രാൻസിൽ പാരിസിന് സമീപമുള്ള ഫോണ്ടനെ-സൂ-ബ്വായിൽ (Fontenay-sous-Bois) 18 നിലകളുള്ള പാർപ്പിട...

മയില്‍പ്പീലി യങ് സ്കോളര്‍ഷിപ്പ്: പരീക്ഷ നടത്താൻ അനുമതി നല്‍കി ഹൈക്കോടതി

കൊച്ചി: മയില്‍പ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ അനുമതി. പരീക്ഷ...

കണ്ണൂര്‍-കോയമ്പത്തൂര്‍ എക്സ്പ്രസ് നവംബര്‍ 26ന് ഭാഗികമായി റദ്ദാക്കി

കണ്ണൂർ: സേലം ഡിവിഷനിലെ ട്രാക്കുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കണ്ണൂർ-കോയമ്പത്തൂർ (16607), കോയമ്പത്തൂർ-കണ്ണൂർ...

Related Articles

Popular Categories