തിരുവനന്തപുരം: പറവൂരിലെ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു. പറവൂർ മുനിസിപ്പാലിറ്റി മുൻ ചെയർ പേഴ്സണ്‍ വത്സല പ്രസന്നകുമാറാണ് ബിജെപിയില്‍ ചേർന്നത്. മാരാര്‍ജി ഭവനില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ ഷാള്‍ അണിയിച്ച് വത്സല പ്രസന്നകുമാറിനെ സ്വീകരിച്ചു.
വിസ്മയം പറവൂരില്‍ നിന്നാകട്ടേയെന്നാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബിജെപിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതെന്ന് വത്സല പ്രസന്നകുമാര്‍ പറഞ്ഞു. ഇവിടെ മാറ്റങ്ങളുടെ പരമ്പര തന്നെ സൃഷ്ടിക്കും. ബിജെപിയില്‍ അംഗമാകാൻ സാധിച്ചതില്‍ ഏറെ സന്തോഷമെന്നും അവര്‍ കൂട്ടിച്ചേർത്തു.
SUMMARY: Congress leader from Paravur Vatsala Prasannakumar joins BJP















