തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്. കണ്ണൂരിൽ കെ. സുധാകരന് സീറ്റ് ഇല്ല. അഡ്വ. ടി ഒ മോഹനന്‍ തന്നെ മത്സരിക്കും. സിറ്റിങ് എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്ക് ഇത്തവണ സീറ്റ് നൽകേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചു. രണ്ട് പേരുകൾ ഉയർന്ന് കേട്ട മണ്ഡലങ്ങളിൽ ഒന്നായ കൊച്ചിയിൽ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മത്സരിക്കും. തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യരും പെരുമ്പാവൂരില്‍ മനോജ് മൂത്തേടനും മത്സരിക്കും. ഏറ്റുമാനൂരില്‍ നാട്ടകം സുരേഷ് മത്സരിക്കും. കായംകുളത്ത് എം ലിജുവും റാന്നിയില്‍ പഴംകുളം മധുവും ആറന്മുളയില്‍ അബിന്‍ വര്‍ക്കിയും മത്സരിക്കും. നേമത്ത് കെ എസ് ശബരീനാഥന്‍ മത്സരിക്കും.
37 പേരുകളാണ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലുള്ളത്. 55 പേരുടെ പട്ടികയായിരുന്നു ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്.
രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക
- ഉദുമ– കെ നീലകണ്ഠന്‍
- തൃക്കരിപ്പൂര്‍- സന്ദീപ് വാര്യര്‍
- കല്ല്യാശേരി– രാജീവന്‍ കപ്പച്ചേരി
- കണ്ണൂര്‍- അഡ്വ. ടി ഒ മോഹനന്‍
- മട്ടന്നൂര്‍– ചന്ദ്രന്‍ തില്ലങ്കേരി
- പട്ടാമ്പി- ടി പി ഷാജി
- ഷൊര്‍ണ്ണൂര്‍– പി ഹരിഗോവിന്ദന്‍
- കുന്നംകുളം- അജയ് മോഹന്‍
- വടക്കാഞ്ചേരി- വൈശാഖ് നാരായണസ്വാമി
- പെരുമ്പാവൂര്‍- മനോജ് മൂത്തേടന്‍
- വൈപ്പിന്‍– ടോണി ചമ്മണി
- കൊച്ചി- മുഹമ്മദ് ഷിയാസ്
- തൃപ്പൂണിത്തുറ– ദീപക് ജോയ്
- ദേവികുളം- എഫ് രാജ
- ഉടുമ്പന്‍ചോല– അഡ്വ. സേനാപതി വേണു
- ഇടുക്കി- റോയ് കെ പൗലോസ്
- പീരുമേട്- അഡ്വ. സിറിയക് തോമസ്
- ഏറ്റുമാനൂര്‍- നാട്ടകം സുരേഷ്
- കാഞ്ഞിരപ്പള്ളി– പ്രൊ.റോണി കെ ബേബി
- പൂഞ്ഞാര്‍- സെബാസ്റ്റ്യന്‍ എം ജെ
- ആലപ്പുഴ- എ ഡി തോമസ്
- കായംകുളം- എം ലിജു
- ചെങ്ങന്നൂര്‍- എബി കുര്യാക്കോസ്
- റാന്നി- പഴംകുളം മധു
- ആറന്മുള- അബിന്‍ വര്‍ക്കി
- കോന്നി- സതീഷ് കൊച്ചുപറമ്പില്‍
- അടൂര്‍- അഡ്വ. ശാന്തകുമാര്‍
- ചടയമംഗലം- എംഎം നസീര്‍
- വര്‍ക്കല- വര്‍ക്കല കഹാര്‍
- നെടുമങ്ങാട്- മീനാങ്കല്‍ കുമാര്‍
- വാമനപുരം- സുധീര്‍ഷാ പാലോട്
- കഴക്കൂട്ടം- ശരത്ചന്ദ്ര പ്രസാദ്
- നേമം– കെ എസ് ശബരീനാഥന്‍
- അരുവിക്കര- വി എസ് ശിവകുമാര്‍
- പാറശ്ശാല- നെയ്യാറ്റിന്‍കര സനല്‍
- കാട്ടാക്കട- എം ആര്‍ ബൈജു
- നെയ്യാറ്റിന്‍കര– എന്‍ ശക്തന്‍
SUMMARY: Congress’ second phase candidate list out















