വന്ദേമാതരം പൂര്‍ണമായി ആലപിക്കേണ്ടതില്ലെന്ന നിലപാടിലുറച്ച്‌ കോണ്‍ഗ്രസ്

ന്യൂഡൽഹി: ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തിനെതിരെ നിലപാട് കടുപ്പിച്ച്‌ കോണ്‍ഗ്രസ്. ആദ്യത്തെ രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാൻ കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തില്‍ തീരുമാനിച്ചു. പാർട്ടി യോഗങ്ങളിലും പരിപാടികളിലും വന്ദേമാതരത്തിന്‍റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന 1937-ലെ കോണ്‍ഗ്രസ് പ്രവർത്തക സമിതിയുടെ പ്രമേയം തുടർന്നും പിന്തുടരാനാണ് തീരുമാനം.

കോണ്‍ഗ്രസിന്‍റെ ഈ തീരുമാനത്തിനെതിരെ ബിജെപി രൂക്ഷവിമർശനവുമായി രംഗത്തെത്തി. കോണ്‍ഗ്രസ് ഒരു “പുതിയ മുസ്ലിം ലീഗ്” ആയി മാറിയിരിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് സുധാൻഷു ത്രിവേദി ആരോപിച്ചു. ഈ തീരുമാനം കോണ്‍ഗ്രസിന്‍റെ രാജ്യസ്നേഹത്തെയും കൂറിനെയും ചോദ്യം ചെയ്യുന്നതാണെന്നും സുധാൻഷു ത്രിവേദി കുറ്റപ്പെടുത്തി. സ്വാതന്ത്ര്യസമരത്തിന്‍റെ ഏക അവകാശികളാണെന്ന കോണ്‍ഗ്രസിന്‍റെ വാദം ഈ തീരുമാനത്തോടെ തകർന്നു. ഭരണഘടനയ്ക്കും പാർലമെന്റിനും രാജ്യത്തിനും മുകളിലായിട്ടാണ് പാർട്ടിയെ അവർ പരിഗണിക്കുന്നതെന്ന് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വന്ദേമാതരം പൂർണമായി ആലപിക്കുന്നതിനെ എതിർക്കാൻ 1931-ല്‍ മുസ്ലിം ലീഗ് കാണിച്ച അതേ പിടിവാശിയാണ് ഇപ്പോള്‍ കോണ്‍ഗ്രസും കാണിക്കുന്നതെന്ന് ബിജെപി വക്താവ് ആരോപിച്ചു. എന്നാല്‍ ദേശീയഗീതത്തെയും ദേശീയഗാനത്തെയും ബിജെപി രാഷ്ട്രീയ വത്കരിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തിരിച്ചടിച്ചു. വന്ദേമാതരം തങ്ങള്‍ക്ക് വൈകാരികമായ വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വന്ദേമാതരത്തില്‍ പാർട്ടിയുടെ നിലപാട് 1937-ല്‍ മുൻനിര നേതാക്കള്‍ എടുത്ത തീരുമാനത്തിന് അനുസൃതമാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. മഹാത്മാഗാന്ധി, ജവഹർലാല്‍ നെഹ്റു, രബീന്ദ്രനാഥ ടാഗോർ, സുഭാഷ് ചന്ദ്ര ബോസ്, സർദാർ വല്ലഭായ് പട്ടേല്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് രണ്ട് ചരണങ്ങള്‍ ആലപിച്ചാല്‍ മതിയെന്ന തീരുമാനം എടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

SUMMARY: Congress stands firm on the stance that ‘Vande Mataram’ need not be sung in its entirety

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

200-ലധികം സെഷനുകള്‍, 400-ലധികം എഴുത്തുകാര്‍; ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന്റെ മൂന്നാം പതിപ്പ് നാളെ മുതൽ

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അക്ഷരോത്സവമായ ബുക്ക് ബ്രഹ്‌മയുടെ മൂന്നാമത് സാഹിത്യോത്സവത്തിന്...

കെനിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു; ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

നയ്‌റോബി: കെനിയയില്‍ ഹെലികോപ്റ്റർ തകർന്ന് 7 മരണം. മധ്യ കെനിയയിലെ സംബുരു...

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

ഇസ്ലമാബാദ്: പാകിസ്ഥാനില്‍ പ്രശസ്ത ടിക് ടോക് താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ...

മൈസൂരു ദസറയില്‍ സ്വർണരഥമേറ്റാൻ ഇത്തവണ  അഭിമന്യുവില്ല

ബെംഗളൂരു: മൈസൂരു ദസറയുടെ ജംബു സവാരിയിൽ ചാമുണ്ഡി ദേവിയുടെ വിഗ്രഹവുമേന്തിയുള്ള സ്വർണരഥമേറ്റാൻ...

കർണാടകയിൽ മഴ ശക്തമാകും; ബെംഗളൂരുവില്‍ ചാറ്റൽമഴക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ മഴ വീണ്ടും ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തീരദേശ...

കർണാടക മുൻമന്ത്രി ബി.സി. നാഗേഷ് അന്തരിച്ചു

ബെംഗളൂരു: കർണാടക മുൻവിദ്യാഭ്യാസമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ ബി.സി. നാഗേഷ് (67)...

ഓണത്തിരക്ക്; ബെംഗളൂരുവിലേക്ക് അടക്കമുള്ള കേരള ആര്‍ടിസിയുടെ സ്പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഓണത്തിരക്ക് പരിഗണിച്ച് വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി കേരള ആര്‍ടിസി....

കര്‍ണാടക ആര്‍ടിസിയുടെ ഓണം സ്പെഷ്യൽ സര്‍വീസുകള്‍ ഇന്നുമുതൽ

ബെംഗളൂരു:ഓണത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കർണാടക ആർ.ടി.സി. കേരളത്തിലേക്ക് ഏര്‍പ്പെടുത്തിയ സ്പെഷ്യൽ ബസുകൾ...

Related Articles

Popular Categories