ഗ്യാ​നേ​ഷ് കു​മാ​റി​ന്റെ രാ​ജി; മാ​ർ​ച്ച് ത​ട​ഞ്ഞ് പോ​ലി​സ്, ഇ​ന്ത്യ സഖ്യം എം.പിമാരെ കസ്റ്റഡിയിലെടുത്ത് നീക്കി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധ മാ​ർ​ച്ച് ത​ട​ഞ്ഞ് പോ​ലി​സ് രാഹുൽ ഗാന്ധി അടക്കമുള്ള എം.പിമാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പരാജയപ്പെട്ടു. ഇവരെ കസ്റ്റഡിയിലെടുത്ത് ആകാശവാണി ഭവനിലേക്ക് മാറ്റി. പ്രതിഷേധ മാര്‍ച്ച് തടയാന്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുകളില്‍ കയറി രാഹുല്‍ ഗാന്ധി ദേശീയപതാക വീശി. ഒപ്പമുണ്ടായിരുന്ന പ്രതിപക്ഷ എംപിമാര്‍ക്ക് ആവേശം പകരുന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ നീക്കം. വയനാട് എംപി പ്രിയങ്ക ഗാന്ധിയും ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചു. ഇതിന് പിന്നാലെ പ്രതിപക്ഷ എംപിമാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു. എ.എ. റഹീം, ജോൺ ബ്രിട്ടാസ് തുടങ്ങിയവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് സംഘർഷ സാധ്യത തുടരുകയാണ്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാർ രാജിവയ്ക്കണമെന്നു ആവശ്യപ്പെട്ടും  വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ആരോപിച്ചുമാണ് പ്രതിഷേധം. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രതിപക്ഷ എംപിമാരുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് കവാടത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. രാഹുല്‍ ഗാന്ധിക്കും പ്രിയങ്കക്കും പുറമേ മല്ലികാര്‍ജുന്‍ ഖര്‍ഗെ, കെ സി വേണുഗോപാല്‍, അഖിലേഷ് യാദവ്, സുപ്രിയ സുലേ, എ എ റഹീം എംപി അടക്കമുള്ളവര്‍ പ്രതിഷേധ മാര്‍ച്ചില്‍ അണിനിരന്നു. മാര്‍ച്ച് അഞ്ഞൂറ് മീറ്റര്‍ പിന്നിട്ട് ആകാശവാണി ഭവന് മുന്നില്‍ എത്തിയപ്പോള്‍ പോലീസ് തടഞ്ഞു.

ഇതോടെ എംപിമാര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ഇസ്തിഫാ എന്ന മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ജനാധിപത്യത്തെ കശാപ്പുചെയ്യുകയാണെന്ന് എംപിമാര്‍ കുറ്റപ്പെടുത്തി. വോട്ടുകൊള്ളക്കാര്‍ പുറത്തുപോകൂ എന്ന് എംപിമാര്‍ വിളിച്ചു പറഞ്ഞു. ‘യു ആര്‍ ഡണ്‍ ഗ്യാനേഷ് ബ്രോ’ എന്ന് എഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. തടഞ്ഞാലും തളരില്ലെന്ന് എംപിമാര്‍ പറഞ്ഞു. ഇതിനിടെ ഖര്‍ഗെയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും അദ്ദേഹത്തെ വാഹനത്തിലേക്ക് മാറ്റുകയും ചെയ്തു.

ഇതിന് പിന്നാലെ എംപിമാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം നടത്തി. ഇതോടെ രാഹുല്‍ ഗാന്ധി ബാരിക്കേഡിന് മുകളില്‍ കയറുകയും ദേശീയപതാക വീശുകയുമായിരുന്നു. രാഹുലിന്റെ നീക്കം പ്രവര്‍ത്തകരില്‍ ആവേശം പകര്‍ന്നു. പിന്നാലെ പ്രിയങ്ക ഗാന്ധിയും മറ്റ് പ്രവര്‍ത്തകരും ബാരിക്കേഡിന് മുകളില്‍ കയറി. ഇതോടെ പൊലീസ് ഇവിടേയ്ക്ക് എത്തുകയും നേതാക്കളെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. എന്നാല്‍ രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുക്കാന്‍ പ്രവര്‍ത്തകര്‍ സമ്മതിച്ചില്ല.
മാർച്ചുമായി ബന്ധപ്പെട്ട ഡൽഹിയിൽ കേന്ദ്രം സുരക്ഷ ശക്തമാക്കിയിരുന്നു. പാർലമെന്റ് സ്ട്രീറ്റ്, തിരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനം, ജന്തർ മന്തർ, ആകാശവാണി തുടങ്ങിയ മേഖലകളിൽ പോലീസ്, റാപിഡ് ആക്ഷൻ ഫോഴ്സ് ഉൾപ്പെടെയുള്ള സുരക്ഷാസേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
SUMMARY: Gyanesh Kumar’s resignation: Police blocked the INDIA bloc’s march and detained and removed the alliance’s MPs.

 

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചിക്കബെല്ലാപുരയിൽ ക്ഷേത്രദർശനത്തിനെത്തിയ മുത്തച്ഛനും രണ്ട് കൊച്ചുമക്കളും കുളത്തിൽ മുങ്ങിമരിച്ചു

ബെംഗളൂരു: കർണാടകയിലെ ചിക്കബെല്ലാപുര ജില്ലയിലെ ചിന്താമണിയിൽ മുത്തച്ഛനും രണ്ട് കൊച്ചുമക്കളും ഫാം...

നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ 2008 അപ്രന്റീസ് ഒഴിവുകള്‍; അവസാന തീയതി നവംബർ ആറ്‌

ന്യൂഡല്‍ഹി: നോർത്ത് വെസ്റ്റേൺ റെയിൽവേ (NWR) 2,008 അപ്രന്റീസ് തസ്തികകളിലേക്കുള്ള വിജ്ഞാപനം...

വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം; സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഗ്രാമിന് 15 രൂപ കുറഞ്ഞ്...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം; തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ മാർച്ച്

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തില്‍ രാജ്യ...

സമന്വയ ഓണവിരുന്ന് 

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം...

ചിക്കബെല്ലാപുരയിൽ ക്ഷേത്രദർശനത്തിനെത്തിയ മുത്തച്ഛനും രണ്ട് കൊച്ചുമക്കളും കുളത്തിൽ മുങ്ങിമരിച്ചു

ബെംഗളൂരു: കർണാടകയിലെ ചിക്കബെല്ലാപുര ജില്ലയിലെ ചിന്താമണിയിൽ മുത്തച്ഛനും രണ്ട് കൊച്ചുമക്കളും ഫാം...

നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ 2008 അപ്രന്റീസ് ഒഴിവുകള്‍; അവസാന തീയതി നവംബർ ആറ്‌

ന്യൂഡല്‍ഹി: നോർത്ത് വെസ്റ്റേൺ റെയിൽവേ (NWR) 2,008 അപ്രന്റീസ് തസ്തികകളിലേക്കുള്ള വിജ്ഞാപനം...

വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം; സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഗ്രാമിന് 15 രൂപ കുറഞ്ഞ്...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം; തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ മാർച്ച്

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തില്‍ രാജ്യ...

സമന്വയ ഓണവിരുന്ന് 

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം...

ബെംഗളൂരുവിൽ എസ്.എം.എഫ് ദേശീയ സെമിനാർ; സ്വാഗതസംഘ രൂപീകരണ യോഗം ഇന്ന്

ബെംഗളൂരു: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) സുവർണ ജൂബിലി...

വിഖ്യാത ബ്രിട്ടീഷ് എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

ലണ്ടൻ: ലോകമെമ്പാടും ദശലക്ഷക്കണക്കിന് വായനക്കാരെ സൃഷ്ടിച്ച പ്രശസ്ത ബ്രിട്ടീഷ് നോവലിസ്റ്റും മുൻ...

മൗണ്ട് സരമതിയുടെ ബേസ് ക്യാമ്പിലേക്ക് സാഹസിക ട്രെക്കിംഗ്; ദേശീയതല റെക്കോഡ് സ്വന്തമാക്കി മിനി വിനോദ്

ബെംഗളൂരു: സ്വപ്നങ്ങൾക്ക് പ്രായമില്ലെന്നും, ദൃഢനിശ്ചയവും കഠിനാധ്വാനവുമുണ്ടെങ്കിൽ ഏത് വെല്ലുവിളിയേയും മറികടക്കാമെന്നും തെളിയിച്ചിരിക്കുകയാണ്...

Related Articles

Popular Categories