ത​മി​ഴ്‌​നാ​ട്ടി​ൽ ടി​വി​കെ​യ്ക്ക് ഉ​പാ​ധി​ക​ളോ​ടെ പി​ന്തു​ണ ന​ൽ​കാ​ൻ കോ​ൺ​ഗ്ര​സ്, സ​ത്യ​പ്ര​തി​ജ്ഞ നാ​ളെ

ചെ​ന്നൈ: തമിഴ്നാട് തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടിയ വി​ജ​യ്‌​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന് (ടി​വി​കെ) ഉ​പാ​ധി​ക​ളോ​ടെ പി​ന്തു​ണ ന​ൽ​കാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ചു. ബി​ജെ​പി​യു​ടെ​യോ എ​ൻ​ഡി​എ സ​ഖ്യ​ക​ക്ഷി​ക​ളു​ടെ​യോ പി​ന്തു​ണ തേ​ട​രു​ത് എ​ന്ന ക​ർ​ശ​ന നി​ബ​ന്ധ​ന​യോ​ടെ​യാ​ണ് കോ​ൺ​ഗ്ര​സ് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അടിയന്തരമായി ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ടിവികെയെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.

തമിഴ്‌നാട്ടില്‍ ടിവികെ സഖ്യവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, ജയ്‌റാം രമേശ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. സാഹചര്യം നോക്കി തമിഴ്‌നാട് പിസിസിക്ക് തീരുമാനമെടുക്കാം എന്നാണ് കോൺ​ഗ്രസ് നേത‍ൃത്വം അറിയിച്ചത്. നേരത്തേ സർക്കാർ രൂപീകരിക്കാൻ പിന്തുണ തേടി വിജയ് കെ സി വേണുഗോപാലിന് കത്തയച്ചിരുന്നു.

നാ​ളെ രാ​വി​ലെ 11:30-ന് ​മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ അ​നു​മ​തി തേ​ടി വി​ജ​യ് ഗ​വ​ർ​ണ​ർ​ക്ക് ക​ത്ത് ന​ൽ​കി. ചെ​ന്നൈ പ​ട്ടി​ന​മ്പാ​ക്ക​ത്തെ വ​സ​തി​യി​ൽ ചേ​ർ​ന്ന എം​എ​ൽ​എ​മാ​രു​ടെ യോ​ഗ​ത്തി​ൽ മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​ത്തി​ന് അ​ന്തി​മ​രൂ​പ​മാ​യി. വി​ജ​യ്‌​ക്കൊ​പ്പം ഒ​മ്പ​ത് മ​ന്ത്രി​മാ​രും നാ​ളെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തേ​ക്കും.

234 അം​ഗ നി​യ​മ​സ​ഭ​യി​ൽ 108 സീ​റ്റു​ക​ൾ നേ​ടി​യാ​ണ് രാ​ഷ്ട്രീ​യ അ​ര​ങ്ങേ​റ്റ​ത്തി​ൽ ത​ന്നെ വി​ജ​യ് ത​മി​ഴ്‌​നാ​ടി​നെ അ​മ്പ​ര​പ്പി​ച്ച​ത്. ആ​റ് പ​തി​റ്റാ​ണ്ടു​കാ​ലം ത​മി​ഴ് രാ​ഷ്ട്രീ​യം ഭ​രി​ച്ച ഡി​എം​കെ-​എ​ഐ​എ​ഡി​എം​കെ സ​ഖ്യ​ങ്ങ​ളെ ത​റ​പ​റ്റി​ച്ചാ​ണ് ടി​വി​കെ​യു​ടെ ഈ ​കു​തി​പ്പ്. കോ​ൺ​ഗ്ര​സി​ന് പു​റ​മെ മ​റ്റ് ചി​ല ചെ​റു​ക​ക്ഷി​ക​ളും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​യേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ടെ​ങ്കി​ലും അ​വ​രു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
SUMMARY: Congress to provide financial support to TVK in Tamil Nadu on oath-taking day

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോട്ടയത്ത് നാളെ മുതല്‍ ഗതാഗത നിയന്ത്രണം

കോട്ടയം: കോടിമത പാലത്തിന്റെ അപ്രോച്ച്‌ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ ജൂലൈ 2ന്...

ഭൂട്ടാൻ കാര്‍ കടത്ത് കേസ്: ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

കൊച്ചി: ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനക്കടത്ത് നടത്തിയെന്ന കേസില്‍ നടന്‍...

കാട്ടാന ആക്രമണം; പെരിയാര്‍ കടുവ സങ്കേതത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥന് പരുക്ക്

തൊടുപുഴ: പെരിയാർ കടുവ സങ്കേതത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്...

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എൻ. ശേഷാദ്രിനാഥൻ; ഗവര്‍ണറുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിതനായി എൻ. ശേഷാദ്രിനാഥ്. ശേഷാദ്രിനാഥനെ നിയമിക്കണമെന്ന്...

ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുമോ എന്ന ആശങ്ക; വാട്സ് ആപ്പിലെ പുതിയ യൂസർ നെയിം ഫീച്ചറിനെതിരെ കേന്ദ്രം

ഡൽഹി: പ്രമുഖ മെസ്സേജിങ് ആപ്പായ വാട്സ് ആപ്പിലെ പുതിയ യൂസർ നെയിം...

കോട്ടയത്ത് നാളെ മുതല്‍ ഗതാഗത നിയന്ത്രണം

കോട്ടയം: കോടിമത പാലത്തിന്റെ അപ്രോച്ച്‌ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ ജൂലൈ 2ന്...

ഭൂട്ടാൻ കാര്‍ കടത്ത് കേസ്: ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

കൊച്ചി: ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനക്കടത്ത് നടത്തിയെന്ന കേസില്‍ നടന്‍...

കാട്ടാന ആക്രമണം; പെരിയാര്‍ കടുവ സങ്കേതത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥന് പരുക്ക്

തൊടുപുഴ: പെരിയാർ കടുവ സങ്കേതത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്...

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എൻ. ശേഷാദ്രിനാഥൻ; ഗവര്‍ണറുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിതനായി എൻ. ശേഷാദ്രിനാഥ്. ശേഷാദ്രിനാഥനെ നിയമിക്കണമെന്ന്...

ന്യൂനമർദം, ചക്രവാതച്ചുഴി; കേരളത്തിൽ നാലാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ നാലാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും...

വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല; ദുരൂഹതയാരോപിച്ച് കുടുംബം

ന്യൂഡൽഹി: വെനസ്വേലയിൽ കപ്പൽ ജീവനക്കാരനായിരുന്ന ഇന്ത്യൻ യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച്...

Related Articles

Popular Categories