ധര്‍മസ്ഥല വെളിപ്പെടുത്തല്‍: സമ്മർദം ചെലുത്തിയെന്ന പ്രതിയുടെ ആരോപണം തള്ളി പ്രകാശ് രാജ്, അഭ്യൂഹപ്രചാരണത്തിലും കെട്ടുകഥകളിലും വിശ്വസിക്കരുതെന്ന് നടന്‍ 

ബെംഗളൂരു: ധര്‍മസ്ഥല വെളിപ്പെടുത്തല്‍ കേസുമായി ബന്ധപ്പെട്ട് നടന്‍ പ്രകാശ് രാജിനും സാമൂഹികപ്രവര്‍ത്തകര്‍ക്കുമെതിരേ ആരോപണവുമായി പ്രതിയും മുന്‍ ശുചീകരണ തൊഴിലാളിയുമായ സി.എന്‍.ചിന്നയ്യ. ഹിന്ദു ജാഗരണ വേദികെ നേതാവ് മഹേഷ് ഷെട്ടി തിമറോഡി, ആക്ഷന്‍ കൗണ്‍സില്‍ നേതാവ് ഗിരീഷ് മട്ടണ്ണവര്‍, വിട്ടല ഗൗഡ, ടി. ജയന്ത് എന്നിവരാണ് ഗൂഢാലോചനയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും 200 കോടി രൂപയുടെ ഇടപാട് ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നും ചിന്നയ്യ ആരോപിക്കുന്നു. ഗൂഡാലോചനയുമായി ബന്ധപ്പെട്ട് നടന്‍ പ്രകാശ് രാജും തന്നെ ഫോണില്‍ വിളിച്ചു സംസാരിച്ചെന്നും കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചു. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ചിന്നയ്യ ഹര്‍ജി സമര്‍പ്പിച്ചത്.

ധര്‍മ്മസ്ഥല മഞ്ജുനാഥ ക്ഷേത്ര ട്രസ്റ്റിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചന കേസിലെ അന്വേഷണ റിപ്പോര്‍ട്ട് 29ന് മുന്‍പ് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് സംസ്ഥാന സര്‍ക്കാരിനും പോലീസ് പ്രത്യേക അന്വേഷണ സംഘത്തിനും (എസ്‌ഐടി) ഹൈക്കോടതി നോട്ടിസ് അയച്ചു. ഗൂഢാലോചനയ്ക്കായി തന്നെ ദുരുപയോഗപ്പെടുത്തിയെന്ന് ആരോപിച്ച് ചിന്നയ്യ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സൂരജ് ഗോവിന്ദരാജിന്റെ നടപടി.

ക്ഷേത്ര ട്രസ്റ്റിന്റെ നിര്‍ദേശപ്രകാരം ധര്‍മ്മസ്ഥലയിലെ വനമേഖലയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ഉള്‍പ്പെടെ നൂറിലേറെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് ബെല്‍ത്തങ്ങാടി മജിസ്‌ട്രേറ്റ് കോടതിയില്‍ ചിന്നയ്യ നല്‍കിയ മൊഴി വിവാദമായതിനെ തുടര്‍ന്ന് ഒട്ടേറെയിടങ്ങളില്‍ കുഴിച്ച് പരിശോധിച്ചിരുന്നു. വ്യാജ മൊഴി നല്‍കിയതിന് ഇയാള്‍ പിന്നീട് അറസ്റ്റിലായി. ചിന്നയ്യയെ വിലയ്‌ക്കെടുത്ത് ക്ഷേത്ര ട്രസ്റ്റിനെതിരെ രംഗത്തിറക്കുകയായിരുന്നു എന്ന് എസ്‌ഐടി 2025നവംബര്‍ 20ന് കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രത്തിലും ആരോപിക്കുന്നുണ്ട്.

അതേസമയം ഇത്തരം അഭ്യൂഹ പ്രചാരണത്തിലും കെട്ടുകഥകളിലും ആരും വിശ്വസിക്കരുതെന്നും ഇതിന്റെ സത്യാവസ്ഥ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുമെന്നും പ്രകാശ് രാജ് എക്‌സില്‍ കുറിച്ചു. ഹര്‍ജിയില്‍ പ്രകാശ്രാജ് അടക്കമുള്ളവര്‍ക്ക് നോട്ടീസയക്കാന്‍ നിര്‍ദേശിച്ച കോടതി, കേസ് ഈ മാസം 29-ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി.

SUMMARY: Dharmasthala conspiracy case: Prakash Raj denies accused’s allegations of pressure, says actor should not believe in rumours and fabrications

.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു മെട്രോ: യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിന്റെ മൂന്നിലൊന്ന് മാത്രം

ബെംഗളൂരു: നഗരത്തിലെ മെട്രോ റെയിൽ ശൃംഖല വികസിച്ചുകൊണ്ടിരിക്കുമ്പോഴും പ്രതീക്ഷിച്ച നിലയിലേക്ക് യാത്രക്കാരുടെ...

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം വൻ...

കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോഡ് തലത്തില്‍; നിയന്ത്രണം കടുത്തേക്കും

കൊച്ചി: സംസ്ഥാനത്ത് മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യത. നിലവിലെ...

ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ന് സ​മാ​പ​നം

ന്യൂഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ന്യൂഡൽഹിയിൽ സമാപനം. രണ്ടാംദിനത്തിലെ പ്രധാന...

കൈരളി കലാസമിതി ഓണോത്സവം ഇന്ന്

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കൈരളി കലാസമിതിയുടെ ഓണോത്സവം ഇന്ന്...

ബെംഗളൂരുവിൽ പൗരന്മാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം; തുരഹള്ളി വനമേഖലയിൽ നീക്കം ചെയ്തത് 2 ടൺ മാലിന്യം

ബെംഗളൂരു: നഗരത്തിലെ പരിസ്ഥിതി സംരക്ഷണത്തിനും പൊതുസ്ഥലങ്ങളുടെ ശുചിത്വത്തിനുമായി പൗരന്മാരുടെയും സന്നദ്ധ പ്രവർത്തകരുടെയും...

ബള്ളാരി കേരള കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം ഇന്ന്

ബെംഗളൂരു: വടക്കൻ കർണാടകയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ബള്ളാരി കേരള കൾച്ചറൽ...

ലുലു മാളിൽ ‘ത്രെഡ്‌സ് ഓഫ് ഇന്ത്യ’ കൈത്തറി വസ്ത്രപ്രദർശനം

ബെംഗളൂരു: ബെംഗളൂരു രാജാജിനഗറിലെ ലുലുമാളിൽ 'ത്രെഡ്‌സ് ഓഫ് ഇന്ത്യ' കൈത്തറി വസ്ത്രപ്രദർശനത്തിന്...

Related Articles

Popular Categories